പൗരത്വ നിയമം രാജ്യത്തു നടപ്പാക്കിയാൽ ആരുടേയും പൗരത്വം നഷ്ടപ്പെടുകയില്ലെന്നും ഇടതുപക്ഷം മുസ്ലിം സമൂഹത്തെ ഓരോന്ന് പറഞ്ഞു കബിളിപ്പിക്കുകയുമാണെന്ന് പി സി ജോർജ്

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചു കൊണ്ട് പൂഞ്ഞാർ എം എൽ എ പിസി ജോർജ് രംഗത്ത്. പൗരത്വ നിയമം നടപ്പാക്കിയാൽ അതുമൂലം രാജ്യത്തെ ആരുടേയും പൗരത്വം നഷ്ടമാകില്ലെന്നും, കേരളത്തിലെ ഇടതുപക്ഷം മുസ്ലിം സമുദായത്തെ ഇല്ലാത്തത് പറഞ്ഞു കബിളിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പിണറായി സർക്കാരിന്റെ ഭരണത്തിലെ പോരായ്മകളും പരാജയങ്ങളും മറച്ചു വെയ്ക്കാൻ വേണ്ടിയുള്ള നയമാണ് പൗരത്വ നിയമത്തെ എതിർക്കലെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിൽ വെച്ചാണ് പി സി ജോർജ് ഇക്കാര്യം പറഞ്ഞത്.

അഭിപ്രായം രേഖപ്പെടുത്തു