കൊറോണ വൈറസിന്റെ മറ പറ്റി നന്മമരത്തെ സൃഷ്ടിക്കാൻ സൈബർ സഖാക്കളുടെ നാടകം ; നാടകം പൊളിഞ്ഞത് ഇങ്ങനെ

തിരുവനന്തപുരം : കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന ചൈനയിൽ നിന്നും സുഹൃത്തിനെ രക്ഷിക്കണമെന്ന് ആരോഗ്യ മന്ത്രി ശൈലജ ടീച്ചറോട് ഒരു യുവതി ഫേസ്‌ബുക്ക് മെസ്സേജ് വഴി ആവിശ്യപ്പെടുകയും അപ്പോൾ തന്നെ ആരോഗ്യ മന്ത്രി വേണ്ട നടപടികൾ എടുത്തു എന്നും രണ്ട് ദിവസമായി വാർത്ത പ്രചരിക്കുന്നുണ്ട് എന്നാൽ ഇത് ശൈലജ ടീച്ചറെ നന്മമരമാക്കി നിർത്താൻ സൈബർ സഖാക്കൾ ഉണ്ടാക്കിയ വ്യാജ സംഭവമാണെന്ന് സോഷ്യൽ മീഡിയ.

കഴിഞ്ഞ ദിവമാണ് ഗീതു ഉല്ലാസ് എന്ന യുവതി താൻ തന്റെ ചൈനയിലുള്ള സുഹൃത്തിനെ രക്ഷിക്കാൻ ശൈലജ ടീച്ചറുടെ ഫേസ്‌ബുക്ക് പേജിലേക്ക് മെസ്സേജ് അയച്ചെന്നും അപ്പോൾ തന്നെ മറുപടിയും വേണ്ട നടപടിയും ആരോഗ്യമന്ത്രി ചെയ്‌തെന്നും പറഞ്ഞ് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടത്. പോസ്റ്റ് വൈറലാകുകയും ശൈലജ ടീച്ചറെ ആളുകൾ വാനോളം പുകഴ്ത്തുകയും ചെയ്തു എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയ പറയുന്നു ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ലെന്നും ഇത് ക്രിയേറ്റ് ചെയ്തതാണെന്നും അതിന് അവർ നിരത്തുന്ന കാര്യം ഇതാണ്.

ആരോഗ്യമന്ത്രി ശൈലജ ടീച്ചറുടെ ഫേസ്‌ബുക്ക് പേജിലേക്ക് ആർക്കും മെസ്സേജ് ചെയ്യാൻ സാധ്യമല്ല കാരണം നിലവിൽ ആരോഗ്യമന്ത്രിയുടെ പേജിലേക്ക് മെസ്സേജ് അയക്കുന്ന സംവിധാനം ഡിസേബിൾ ആണ്. മെസ്സേജ് ഓപ്‌ഷൻ ഇല്ലാത്ത ഒരു പേജിലേക്ക് എങ്ങനെ ഗീതു ഉല്ലാസ് എന്ന യുവതി മെസ്സേജ് അയച്ചു എന്നും എങ്ങനെ ആരോഗ്യമന്ത്രി മറുപടി കൊടുത്തു എന്നും ആണ് ചിലരുടെ സംശയം. കൊറോണ വൈറസിന്റെ മറപറ്റി അരരോഗ്യമന്ത്രിയെ നന്മമരമായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടന്നതെന്ന് സോഷ്യൽ മീഡിയ ആരോപിക്കുന്നു.

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന ചൈനയിൽ നിന്നും ഇന്ത്യൻ പൗരന്മാരെ കേന്ദ്രസർക്കാർ ഇടപെട്ട് നാട്ടിൽ തിരിച്ചെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സൈബർ സഖാക്കൾ ഇടപെട്ട് ശൈലജ ടീച്ചറെ നന്മമരമാക്കാനുള്ള നാടകവുമായി രംഗത്തെത്തിയത്. പല പ്രമുഖ മാധ്യമങ്ങൾ ഇത് വാർത്തയാക്കിയതോടെയാണ് നാടകം പുറത്ത് വന്നത്.