കൊച്ചിൻ ഷിപ്പ് യാർഡിൽ അവസരം ; അപേക്ഷ ക്ഷണിച്ചു

കൊച്ചിൻ ഷിപ്പ് യാർഡിൽ അവസരം. കമ്മീഷനിങ് എൻജിനീയർ,കംമീഷനിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മുൻ നാവികസേനാ ഉദ്യോഗസ്ഥർക്ക് ഇപ്പോൾ അപേക്ഷിക്കാം. കമ്മീഷനിങ് എന്‍ജിനിയര്‍ തസ്തികയില്‍ നിര്‍ദ്ദിഷ്ട വിഷയത്തില്‍ എന്‍ജിനീയറിങ് ഡിപ്ലോമയും മറൈന്‍ ഇലക്‌ട്രിക്കല്‍ ആന്‍ഡ് എക്യുപ്‌മെന്റ് ആന്‍ഡ് സിസ്റ്റംസ് ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സില്‍ പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

കമ്മീഷനിങ് അസിസ്റ്റന്റ് തസ്തികയില്‍ പത്താം ക്ലാസ്സ് ജയവും മറൈന്‍ ഇലക്‌ട്രിക്കല്‍ ആന്‍ഡ് എക്യുപ്‌മെന്റ് ആന്‍ഡ് സിസ്റ്റംസ് ഓപ്പറേഷന്‍ ആന്‍ഡ് മെയിന്റനന്‍സില്‍ പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. ഈ മാസ്സം 6,7,10 തീയതികളിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും കൂടുതൽ വിവരങ്ങൾക്ക് കൊച്ചിൻ ഷിപ് യാർഡിന്റെ ഔദ്യോഗിക വെബ്‍സൈറ്റ് സന്ദർശിക്കുക.

അഭിപ്രായം രേഖപ്പെടുത്തു