ഇൻകം ടാക്സുകാർ മലയാളസിനിമ പ്രവർത്തകരെ റെയിഡ് ചെയ്യാൻ വരികയാണെങ്കിൽ ഇത് പിണറായി ഭരിക്കുന്ന കേരളമാണെന്നു പറഞ്ഞാൽ മതി ട്രോളികൊണ്ട് സന്ദീപ് വാര്യർ

രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും ഇൻകം ടാക്സ് ബാധകമാണ്. ഇൻകം ടാക്സ് വെട്ടിപ്പിമായി ബന്ധപ്പെട്ട് തമിഴ് സൂപ്പർ സ്റ്റാർ വിജയിയെ പിടികൂടുകയും റെയിഡ് നടത്തുകയും ചെയ്തതോടെ ബിഗിൽ സിനിമയുടെ ചിത്രീകരണത്തിലും മറ്റും ഉള്ള വ്യാപക നികുതിവെട്ടിപ്പിലെ ക്രമക്കേടുകൾ പിടികൂടിയിരിക്കുകയാണ്. മലയാളം സിനിമ പ്രവർത്തകരെ ഇതുപോലെ റെയ്ഡ് ചെയ്യാൻ ഇൻകം ടാക്സ് വരികയാണെങ്കിൽ ഇത് പിണറായി ഭരിക്കുന്ന കേരളമാണെന്നു പറഞ്ഞാൽ മതിയെന്ന് ട്രോളികൊണ്ട് ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്തെത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ട്രോളിയത്.

ട്രോളിന്റെ പൂർണ്ണരൂപം വായിക്കാം

ഇൻകം ടാക്സ് ആക്ട് രാജ്യത്തിന് മുഴുവൻ ബാധകമായിരിക്കുന്ന നിയമമാണ്. എന്നിരുന്നാലും മലയാളസിനിമ പ്രവർത്തകർക്കെതിരെ ഇൻകം ടാക്സ് റെയ്ഡ് വരികയാണെങ്കിൽ ഇത് പിണറായി ഭരിക്കുന്ന കേരളമാണ് എന്നുപറഞ്ഞ് വിരട്ടിയേര്. ഐടി ഉദ്യോഗസ്ഥർ പേടിച്ച് കണ്ടം വഴി ഓടിക്കോളും.

ഇൻകം ടാക്സ് ആക്ട് രാജ്യത്തിന് മുഴുവൻ ബാധകമായിരിക്കുന്ന നിയമമാണ്. എന്നിരുന്നാലും മലയാളസിനിമ പ്രവർത്തകർക്കെതിരെ ഇൻകം…

Sandeep.G.Varier यांनी वर पोस्ट केले बुधवार, ५ फेब्रुवारी, २०२०