ഹിന്ദു വിശ്വാസത്തെ അപമാനിച്ചു പോസ്റ്റർ ചെയ്ത കെ എസ് യു മാപ്പ് പറഞ്ഞു

ഹൈന്ദവ വിശ്വാസത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ കൃഷ്ണനെ വെച്ച് പോസ്റ്റർ ചെയ്ത തൊടുപുഴ ന്യൂമാൻസ് കോളേജിലെ സംഭവത്തിൽ മാപ്പ് പറഞ്ഞു കെ എസ് യു. ന്യൂമാൻസിലെ മികച്ച കോഴിയെ നിങ്ങൾക്ക് തിരഞ്ഞെടുക്കാം എന്ന തലക്കെട്ടോടെ കോളേജിൽ കെ എസ് യു വെച്ച പോസ്റ്ററാണ് ഒടുവിൽ അവർക്ക് തന്നെ പുലിവാലായത്. സംഭവത്തെ തുടർന്ന് പോസ്റ്ററിനെതിരെ സോഷ്യൽ മീഡിയയിൽ വ്യാപകമായി എതിർപ്പുകളും പ്രതിഷേധങ്ങളും ഉയർന്നതോടെ നേതൃത്വം വെട്ടിലാകുകയായിരുന്നു.

കെ എസ് യു മത്സരത്തിന് വേണ്ടി കോളേജിൽ വെച്ച പോസ്റ്റർ ആരെയെങ്കിലും വേദനിപ്പിക്കുകയോ വികാരങ്ങളെ വൃണപ്പെടുത്തുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നെന്നു ചൂണ്ടിക്കാട്ടിയാണ് പ്രസ്താവന ഇറക്കിയിരിക്കുന്നത്. കൂടാതെ കെ എസ് യു യൂണിറ്റ് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും പുറത്താക്കിയിട്ടുമുണ്ട്. പോസ്റ്ററിനെതിരെ ശബരിമല കർമ്മസമിതി കൺവീനർ എസ് ജെ ആർ കുമാറാണ് ഡി ജി പിയ്ക്ക് പരാതി നൽകിയത്.