നാട് എങ്ങോട്ട്..? പൗരത്വ നിയമത്തിനെതിരെ മാവോയിസ്റ്റുകൾ തോക്കുമായി പ്രകടനം

മാനന്തവാടി: കേന്ദ്ര സർക്കാർ നടപ്പാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ വയനാട്ടിലെ മാനന്തവാടിയിൽ തോക്കുമായി മുദ്രാവാക്യം വിളിച്ചുകൊണ്ടു മാവോയിസ്റ്റുകളുടെ പ്രകടനം. കൂടാതെ ഇവർ പൊതു സ്ഥലങ്ങളിൽ പോസ്റ്ററുകളും പതിക്കുക ഉണ്ടായി. പോസ്റ്ററിൽ സിപിഎം മാവോയിസ്റ്റ് കമ്പനി എന്ന് എഴുതിയിട്ടുമുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് ഏഴോളം പേര് അടങ്ങുന്ന മാവോയിസ്റ്റ് സംഘം പ്രകടനവുമായി എത്തിയത്.

പ്രകടനത്തിൽ സ്ത്രീകളും ഉണ്ടായിരുന്നു. മൂന്ന് സ്ത്രീകൾ, നാല് പുരുഷന്മാരും ഉണ്ടായിരുന്നു. കമ്പമല തൊഴിലാളികൾ ശ്രീലങ്കക്കാരല്ലെന്നും പൗരത്വം പരിശോധിക്കാനായി ആരെത്തിയാലും അവരെ കായികമായി നേരിടുമെന്നും പോസ്റ്ററുകളിൽ എഴുതിയിട്ടുണ്ട്. ഇവർക്കെതിരെ പോലീസും തണ്ടർബോൾട്ട് കമാൻഡോകളും അന്വേഷണം ആരംഭിച്ചു.