ആറു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഗ്രാമ വികസന വകുപ്പ് ഡ്രൈവർ അറസ്റ്റിൽ

തൊടുപുഴ : രണ്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഗ്രാമ വികസന വകുപ്പ് ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ചാലാശേരി കരിമ്പനക്കൽ പ്രദീപിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇളംദേശം ബ്ലോക്ക് പഞ്ചായത്തിലെ ഡ്രൈവർ ആണിയാൾ.

രണ്ടാം ക്ലാസ്സ് വിദ്യാർഥിനി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് അദ്ധ്യാപിക വിവരം തിരക്കിയപ്പോഴാണ് സംഭവം പുറത്തായത്. തുടർന്ന് വിദ്യാർത്ഥിനിയെ വൈദ്യപരിശോധനയ്ക്ക് വിധേയയക്കുകയും മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.