ചൂലുപയോഗിച്ചു രാജ്യം വൃത്തിയാക്കാൻ ആഹ്വാനം ചെയ്തപ്പോൾ ഡൽഹിക്കാർ അത് നടപ്പാക്കിയെന്നു മോദിയെ ട്രോളി ദീപ നിഷാന്ത്

ഡൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി തോറ്റതിനെ ട്രോളികൊണ്ട് ദീപ നിഷാന്ത്. ആം ആദ്മി പാർട്ടി ഡൽഹിയിൽ വിജയിച്ചതിനെ സപ്പോർട്ട് ചെയ്യുകയും ബിജെപിയെ ട്രോളുകയും ചെയ്തുകൊണ്ടാണ് ദീപ നിഷാന്ത് ഫേസ്ബുക്കിലൂടെ ട്രോൾ ചെയ്തിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി സ്വച്ഛ് ഭാരത്തിന്റെ ഭാഗമായി ചൂലുപയോഗിച്ചു പരിസരം വൃത്തിയാക്കുന്ന ഫോട്ടോയും ദീപ നിഷാന്ത് ഫേസ്ബുക്കിൽ ട്രോളിനൊപ്പം കൊടുത്തിട്ടുണ്ട്. എന്നാൽ ദീപ നിഷാന്തിന്റെ പാർട്ടിയായ സിപിഎമ്മിനു ആകട്ടെ ആകെ കിട്ടിയ വോട്ട് 0.01 ശതമാനം മാത്രമാണ്. ഇത് മറച്ചു വെച്ചുകൊണ്ട് മറ്റുള്ളവരുടെ വിജയത്തിൽ ആനന്ദം കൊള്ളുകയാണ് ഇക്കൂട്ടർ ചെയ്യുന്നതെന്നു ദീപയുടെ പോസ്റ്റിൽ കമന്റുകൾ ഉയരുന്നു.

ദീപാ നിഷാന്തിന്റെ ഫേസ്ബുക് പോസ്റ്റ്‌ ഇങ്ങനെയാണ്

ചൂലുപയോഗിച്ച് വൃത്തിയാക്കാൻ ആഹ്വാനം ചെയ്തതാണ്! ഡൽഹിക്കാര് ഏറ്റെടുത്തു വിജയിപ്പിച്ചു!

ചൂലുപയോഗിച്ച് വൃത്തിയാക്കാൻ ആഹ്വാനം ചെയ്തതാണ്!ഡൽഹിക്കാര് ഏറ്റെടുത്തു വിജയിപ്പിച്ചു!

Deepa Nisanth यांनी वर पोस्ट केले मंगळवार, ११ फेब्रुवारी, २०२०