ഉണ്ടയും തോക്കും ഒക്കെ പോയല്ലേ…? Action Hero Biju സിനിമയിൽ മേജർ രവി സാർ പറഞ്ഞത് ഓർമ വന്നു. ”സ്വന്തം സ്റ്റേഷന്റെ സ്വത്ത് സൂക്ഷിക്കാൻ കഴിയാത്ത നിങ്ങളാണോ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുന്നത് ?” കേരള പോലീസിന്റെ ഫേസ്ബുക്ക് പേജിൽ ട്രോളുമഴ

കേരള പോലീസിന്റെ പക്കൽ നിന്നും വെടിയുണ്ടയും തോക്കും പോയ സംഭവത്തിൽ കേരള പോലീസിന്റെ ഒഫിഷ്യൽ പേജിൽ പൊങ്കാല നടക്കുകയാണ്. നിരവധിപേരാണ് ഈ വിഷയവുമായി ബന്ധപ്പെട്ടു പലതരത്തിൽ ട്രോളുകൾ കൊണ്ടും ആശയം കൊണ്ടും പേജിൽ പൊങ്കാലയിട്ടുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം ഒരാൾ നോട്ട് വലിച്ചു കീറിയ സംഭവത്തിൽ ആദ്യം നടപടിയെടുക്കൂ സാറെ.. എന്നിട്ടു മതി ഇത് എന്നൊക്ക പലരും പലരീതിയിലുള്ള കമന്റാണ് പങ്കു വെച്ചിരിക്കുന്നത്. ചില കമന്റുകൾ കാണാം…

സ്വർണ്ണത്തിനു പകരം മുക്കു പണ്ടം വെച്ചെന്ന് കേട്ടിട്ടുണ്ട്‌.ഇത്‌ അതുക്കും മേലെ… “ഉണ്ടക്ക്‌” പകരം “മുക്കുണ്ട” വെച്ച വിജയൻ… ഇന്ത്യയിൽ ആദ്യം ആയീ ഉണ്ട കാണാതെ പോയ പോലീസ് ആവും കേരളാ പോലീസ്, പോലീസ് മാമന്മാർ ഫേസ്ബുക്കിൽ ലൈക്ക് എണ്ണുന്ന തിരക്കിൽ ആണ്… ശ്… ശ്… പോലീസ് മാമാ…പോലീസിന്റെ കാണാതായ വെടിയുണ്ടകളും തോക്കുകളും കണ്ടു കിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചാൽ മതിയോ? ഉണ്ടയുടെ ഫോട്ടോ, തോക്കിന്റെ ഫോട്ടോയൊക്കെ ഒന്ന് ഷെയർ ചെയ്താൽ നന്നായിരുന്നു. അക്കാഡമിക്ക് പർപ്പസ് ആണേ…

പോസ്റ്റ് മുക്കുമായിരിക്കും അല്ലേ മാമാ… തോക്കുകളും വെടിയുണ്ടകളും കാണാതായത് കേവലം അഴിമതിക്കേസോ കെടുകാര്യസ്ഥതയോ ആയി ഒതുക്കാൻ നോക്കേണ്ട . പോലീസിലെ പച്ച വെളിച്ചം ടീമിന് ഇക്കാര്യത്തിൽ പങ്കുണ്ടോ എന്നന്വേഷിക്കണം. വിധ്വംസക പ്രവർത്തനത്തിനല്ലാതെ പിള്ളാർക്ക് കളിക്കാൻ കൊടുക്കാനായി ആരും വെടിയുണ്ട വീട്ടിൽക്കൊണ്ടുപോകില്ലല്ലോ. എൻ.ഐ.എ അന്വേഷിക്കേണ്ട കേസാണ്… തോക്കും ഉണ്ടയും പോകുമെന്ന് മുൻകൂട്ടി അറിഞ്ഞു കൊണ്ട് അനുതി ഒന്നും വാങ്ങാതെ തന്നെ ബുള്ളറ്റ് പ്രൂഫ് വാഹനം വാങ്ങിയ…ആ ഉത്തരവാദിത്വ ബോധം ആരും കാണാതിരിക്കരുത്… കേരള പോലീസിന് നാണക്കേടായി സിഎജി റിപ്പോര്‍ട്ട്; വെടിയുണ്ടകളും തോക്കുകളും കാണാനില്ല….
#KeralaPolice #CAGReport…

നോട്ട് കീറിയവനെ തൂക്കിയിട്ട് മതി ബാക്കി… ഇന്ന് ഒരു പണക്കാരൻ മൊയലാളി പൈസ കീറി കളയുന്ന വീഡിയോ കണ്ട് ആ പണക്കാരന് നിങ്ങളുടെ വക ഒരു പ്രൊമോഷനൊ അവാർഡോ കൊടുക്കാൻ ഉള്ള ചാൻസ് ഉണ്ടോ… ഔദ്യോഗിക ബഹുമതിയോടെ മൃതദേഹ സംസ്കാരം നടക്കുമ്പോൾ ആകാശത്തേക്കു വച്ച വെടികളുടെ ഷെല്ലുകൾ ഉടനടി, ഒരു നാണവുമില്ലാതെ കുനിഞ്ഞുനിന്നു പെറുക്കി പോക്കറ്റിലിടുന്ന പൊലീസുകാരുള്ള നാട്ടിലാണ് 25 അസാൾട്ട് റൈഫിളുകൾ, 12,000 ലൈവ് വെടിയുണ്ടകൾ ആവിയായി പോയത്..! ഇത്തരത്തിൽ ആയിരക്കണക്കിന് കമന്റുകളാണ് കേരള പോലീസിന്റെ ഒഫിഷ്യൽ ഫേസ്ബുക്ക് പേജിൽ വന്നിരിക്കുന്നത്.

പോലീസില്‍ നിയമനം ലഭിച്ച 58 കായികതാരങ്ങള്‍ക്ക് മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറികേരളാ പോലീസിൽ നിയമിതരായ 58…

Kerala Police यांनी वर पोस्ट केले मंगळवार, ११ फेब्रुवारी, २०२०