കാണാതായ തോക്കുകൾ എങ്ങും പോയിട്ടില്ല: എസ്.എ. പി ക്യാമ്പിൽ തന്നെയുണ്ട്: പോലീസ് റിപ്പോർട്ട്‌ പുറത്ത്

തിരുവനന്തപുരം: പോലീസ് ക്യാമ്പിൽ നിന്നും തോക്കുകളും വെടിയുണ്ടകളും കളവ് പോയെന്നു പറയുന്ന സംഭവം തെറ്റാണെന്നു പോലീസ് പറയുന്നു. സി എ ജിയുടെ റിപ്പോർട്ട്‌ തെറ്റാണെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നു. എസ് എ പി ക്യാമ്പിൽ നിന്നും 25 ഓളം തോക്കുകളും 12061 വെടിയുണ്ടകളുമാണ് കാണാതായിരുന്നത് എന്ന് ചൂണ്ടികാട്ടിയാണ് സി എ ജി റിപ്പോർട്ട്‌ വന്നിരിക്കുന്നത്. എന്നാൽ തോക്കുകൾ എങ്ങും പോയിട്ടില്ലെന്നും ക്യാമ്പിൽ തന്നെയുണ്ടെന്നും പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു.

ക്യാമ്പിൽ കൊണ്ടുപോയ തോക്കുകൾ എസ് എ പി ക്യാമ്പിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും ഇക്കാര്യം സി എ ജി റിപ്പോർട്ട്‌ തയ്യാറാക്കുന്നതിന് മുന്നേ തന്നെ അവരെ അറിയിച്ചിരുന്നെന്നും പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. വെടിയുണ്ടകളും തോക്കുകളും കാണാതായ സംഭവം പോലീസ് ഉദ്യോഗസ്ഥരെയും സർക്കാരിനെയും ആകെ വലച്ചിരിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയനോട് ഇത് സംബന്ധിച്ച വിഷയത്തെ കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം ഒഴിഞ്ഞു മാറുകയും നിയമസഭയിൽ ഈ വിഷയത്തിന്റെ മറുപടി നൽകുമെന്നായിരുന്നു പറഞ്ഞത്.