ഉണ്ട നഷ്ടപ്പെട്ട സംഭവത്തിൽ കേന്ദ്രം ഇടപെടുന്നു.? അമിത് ഷായ്ക്ക് കത്തയച്ചു ബിജെപി

തിരുവനന്തപുരം: കേരള പോലീസ് ക്യാമ്പിൽ നിന്നും വെടിയുണ്ട നഷ്ടപ്പെട്ട സംഭവത്തിൽ കേന്ദ്ര അന്വേഷണം ആവശ്യപ്പെട്ടു കൊണ്ടു ബിജെപി കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. എൻ ഐ എ അടക്കമുള്ള കേന്ദ്ര ഏജൻസികൾ ഈ വിഷയം അന്വേഷിക്കണമെന്ന് ബിജെപിയുടെ കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ പോയാൽ സംഭവത്തിൽ കേന്ദ്രസർക്കാർ ഇടപെടാനുള്ള സാഹചര്യം വളരെയധികം കൂടുതലാണ്.

കേരള പോലീസ് ക്യാമ്പിൽ നിന്നും 12061 വെടിയുണ്ടകളും 25 തോക്കുകളുമാണ് കാണാതായിരുന്നത്. ഇത് കേരള പോലീസിന്റെയും സംസ്ഥാന സർക്കാരിന്റെയും ഗുരുതരമായ സുരക്ഷാ വീഴ്ചയെയാണ് ചൂണ്ടിക്കാണിക്കുന്നത്. സംഭവത്തിൽ പോലീസും സർക്കാരും എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ്.

അഭിപ്രായം രേഖപ്പെടുത്തു