കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻ

തിരുവനന്തപുരം : കെ സുരേന്ദ്രൻ സംസ്ഥാന ബിജെപി അധ്യക്ഷൻ. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് കെ സുരേന്ദ്രനെ അധ്യക്ഷനാക്കാൻ തീരുമാനമായത്. നേരത്തെ പല പേരുകളും ഉയർന്ന് വന്നെങ്കിലും അവസാനം കെ സുരേന്ദ്രനെ അധ്യക്ഷനാക്കാൻ നേതൃത്വം തീരുമാനിച്ചു.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് ഇന്ന് പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടന്ന ബിജെപി നേതൃയോഗത്തിന് ശേഷമാണ് കെ.സുരേന്ദ്രനെ സംസ്ഥാന ബിജെപി അധ്യക്ഷനായി തെരഞ്ഞെടുത്തതായി പ്രഖ്യാപനം നടത്തിയത്.

അഭിപ്രായം രേഖപ്പെടുത്തു