പൂജയ്ക്കെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

തിരുവനന്തപുരം : പൂജയ്ക്ക് എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പൂജാരിയെ പോലീസ് അറസ്റ്റ് ചെയ്തു. മണക്കാട് സുബാഷ് നഗർ ക്ഷേത്രത്തിലെ പൂജാരിയായ തിരുവനന്തപുരമാ ബാലരാമപുരം സ്വദേശി മണിയൻ പിള്ള എന്ന കൃഷ്ണനെയാണ് ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തത്.

പൂജയ്ക്കെത്തിയ പതിനഞ്ച് വയസുള്ള പെൺകുട്ടിയെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. പോക്സോ നിയമ പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്.