ഇത്രെയും നാൾ ഉള്ളിത്തൊലി അവർ തന്നെ പൊളിച്ചു, ഇനിയും അവർ തന്നെ പൊളിക്കുമെന്നു കെ സുരേന്ദ്രനെതിരെ പരിഹാസവുമായി കെ മുരളീധരൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് കെ സുരേന്ദ്രനെ തിരഞ്ഞെടുത്തതിൽ പരിഹാസവുമായി കോൺഗ്രസ്‌ നേതാവ് കെ മുരളീധരൻ. ഇത്രെയും കളം ബിജെപിയുടെ തൊലി അവർ തന്നെ പൊളിച്ചെന്നും ഇനിയും അവർ തന്നെ അത് പൊളിക്കുമെന്നും കെ മുരളീധരൻ കെ സുരേന്ദ്രനെതിരെയും ബിജെപിയ്ക്കെതിരെയും പരിഹാസം ഉയർത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നല്ല കാലത്തുപോലും കേരളത്തിൽ ബിജെപിയ്ക്ക് ഗതി പിടിക്കാൻ ആയിട്ടില്ലെന്നും പിന്നാണോ ആ പാർട്ടി കെ സുരേന്ദ്രൻ വന്നിട്ട് രക്ഷപെടാൻ പോകുന്നതെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി. പണ്ടേ ദുർബല പിന്നെ ഗർഭിണി എന്ന അവസ്ഥയാണ് ഇപ്പോൾ കേരള ബിജെപിയുടേതെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ചുമതലയേറ്റ ശേഷം കേരളത്തിലെ ഭരണപക്ഷം കാട്ടുന്ന അഴിമതികൾക്കും കൊള്ളരുതായ്മയ്ക്കും എതിരെ പ്രക്ഷോപങ്ങളും പ്രതിഷേധങ്ങളും നടത്തുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. കൂടാതെ ബിജെപിയിലെ ഗ്രുപ്പ് വഴക്ക് മാറ്റി എല്ലാവരും ഒന്നിച്ചു നിൽക്കണമെന്നും അനീതിയ്‌ക്കെതിരെ ഒറ്റകെട്ടായി പോരാടണമെന്നും കെ സുരേന്ദ്രൻ ആഹ്വാനം ചെയ്തു