അലനെയും താഹയെയും സിപിഎമ്മിൽ നിന്നും പുറത്താക്കിയെന്നു കോടിയേരി ബാലകൃഷ്ണൻ

യു എ പി എ കേസിൽ പ്രതികളായ അലനും താഹയും മാവോയിസ്റ്റുകൾ തന്നെയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അലനും താഹയും സിപിഎമ്മിൽ പ്രവർത്തിച്ചുകൊണ്ടു മാവോയിസ്റ്റിനു വേണ്ടിയും പ്രവർത്തനം നടത്തിയത് തെളിഞ്ഞതായും കോടിയേരി വ്യക്തമാക്കി.

ഒരേ സമയം സിപിഎമ്മിലും മാവോയിസ്റ്റിലും ഇരുവരും പ്രവർത്തിച്ചെന്നും കോടിയേരി ചൂണ്ടിക്കാട്ടി.  ഇതിനെ തുടർന്ന് ഏരിയ കമ്മിറ്റിയുടെ തീരുമാനം ജില്ലാ കമ്മിറ്റിയിലും അവിടുന്ന് സംസ്ഥാന കമ്മിറ്റിയിലും അംഗീകരിച്ചതായും തുടർന്ന് ഇരുവരെയും പാർട്ടിയിൽ നിന്നും പുറത്താക്കാനുള്ള തീരുമാനമെടുത്തതായും അദ്ദേഹം ഇക്കാര്യം വാർത്താ സമ്മേളനത്തിലാണ് വ്യക്തമാക്കിയത്.