പ്രക്ഷോഭങ്ങൾക്കിടയിൽ ബോലോ തക്ബീർ വിളിക്കുന്നത് മുസ്ലിം തീവ്രവാദികളെന്ന് കോടിയേരി ബാലകൃഷ്ണൻ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിൽ ബോലോ തക്ബീർ വിളിക്കുന്നത് മുസ്ലിം തീവ്രവാദികളാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇവരാണ് സമരക്കാരെ കൊംണ്ടും തീവ്രവാദ സ്വരത്തിൽ മുദ്രാവാക്യം മുഴക്കാൻ പ്രേരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എസ് ഡി പി ഐ ജമാ അത്തെ ഇസ്ലാമി പോലുള്ള സംഘടനകൾ കേരളത്തിലെ മുസ്ലിങ്ങൾക്കിടയിൽ വർഗീയ ദ്രുവീകരണം നടത്താൻ ശ്രമിക്കുന്നുണ്ടെന്നും അതിന്റെ തെളിവുകളാണ് ഇത്തരം മുദ്രാവാക്യങ്ങളെന്നും കോടിയേരി കുറ്റപ്പെടുത്തി.

ജമാ അത്തെ ഇസ്ലാമി ഇസ്ലാമിക രാഷ്ടത്തിനായി ഒരു സൈഡിൽ പ്രവർത്തിക്കുമ്പോൾ എസ് ഡി പി ഐ മതഭീകരതയെ വളർത്താൻ ശ്രമിക്കുന്നു. പൗരത്വ നിയമത്തിനെതിരെ ഉള്ള പ്രക്ഷോഭത്തിൽ എസ് ഡി പി ഐ ജമാ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളെ ഒഴിച്ച് ബാക്കി എല്ലാവരുമായും ബന്ധമുണ്ടെന്ന് കോടിയേരി പറഞ്ഞു.