വിശ്വസിച്ച പാർട്ടി ഞങ്ങളെ കയ്യൊഴിഞ്ഞു താഹയുടെ ഉമ്മ ജമീല

വിശ്വസിച്ച പാർട്ടി കയ്യൊഴിഞ്ഞെന്ന് മാവോയിസ്റ്റ് ബന്ധം കണ്ടെത്തിയതിനെ തുടർന്ന് യുഎപിഎ ചുമത്തി അറസ്റ്റിലായ. താഹയുടെ ഉമ്മ ജമീല മാധ്യമങ്ങളോട്. വിശ്വസിച്ച് കൂടെ ഉണ്ടായിരുന്ന പാർട്ടി ഞങ്ങളോട് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല.പാർട്ടിയിൽ നിന്നും പുറത്താക്കി എന്ന് മാധ്യമങ്ങൾ വഴി ആണ് അറിയുന്നത് നേതാക്കളാരും ഇത് നേരിട്ട് അറിയിച്ചിട്ടില്ലെന്നും താഹയയുടെ ഉമ്മ പറയുന്നു.

മാവോയിസ്റ്റ് ബന്ധം കണ്ടതിനെ തുടർന്ന് അലനെയും താഹയെയും പാർട്ടിയിൽ നിന്നും പുറത്താക്കിയതായി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞിരുന്നു അതിനു പിന്നാലെയാണ് ജമീലയുടെ പ്രതികരണം. എന്നാൽ ഇതിനോട് പ്രതികരിക്കാനില്ലെന്ന് അലന്റെ കുടുംബം വ്യക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്തു