കേരളാ പോലീസിലും സംഘപരിവാർ ? ; പോലീസ് മെനുവിൽ നിന്നും ബീഫ് ഒഴിവാക്കി

തിരുവനന്തപുരം : പോലീസ് ട്രെയിനികളുടെ പുതിയ ഭക്ഷണ മെനുവിൽ നിന്നും ബീഫ് ഒഴിവാക്കി. പോലീസ് അക്കാദമി എഡിജിപിയാണ് ബീഫ് ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. സംഭവം വിവാദമായതോടെ ആരോഗ്യ വിദഗ്ദർ നൽകിയ മെനുവാണ് ഉത്തരവായി ഇറക്കിയതെന്ന് പറഞ്ഞ് അക്കാദമി തടിയൂരി.

കേരളത്തിലെ വിവിധ ബെറ്റാലിയനുകളിയായി 2800 ൽപ്പരം പേരാണ് പരീശീലനം നടത്തുന്നത്. ഇവർക്ക് വേണ്ടി തൃശൂർ പോലീസ് അക്കാദമി തയ്യാറാക്കിയ ഭക്ഷണ മെനുവിൽ നിന്നുമാണ് ബീഫ് ഒഴിവാക്കിയതായി ശ്രദ്ധയിൽ പെട്ടത്. നേരത്തെയും ഇത്തരത്തിൽ ബീഫ് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. സർക്കാർ ഇടപെട്ടാണ് വീണ്ടും ബീഫ് മെനുവിൽ ചേർത്തത്.