പിണറായി വിജയൻ ഉമ്മൻ ചാണ്ടിയേക്കാൾ വലിയ അഴിമതിക്കാരനാണെന്നു കെ സുരേന്ദ്രൻ

തിരുവനന്തപുരം: കോൺഗ്രസ്‌ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന ഉമ്മൻചാണ്ടിയേക്കാൾ വലിയ അഴിമതിക്കാരനായ പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരള പോലീസിൽ നിന്നും വെടിയുണ്ടകളും തോക്കുകളും കാണാതായ സംഭവത്തെ കൂട്ടിച്ചേർത്താണ് കെ സുരേന്ദ്രൻ ഇക്കാര്യം വ്യക്തമാക്കിയത്.

ഈ വിഷയം പോലീസിന്റെ മേൽ കെട്ടിവെച്ചു തടിതപ്പാനാണ് പിണറായി സർക്കാർ ശ്രമിക്കുന്നതെന്നും കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. പിണറായി വിജയൻ വലിയ അഴിമതിക്കാരനാണെന്നും ഇതിനു പിന്നിൽ മുഖ്യമന്ത്രിയുടെ ബന്ധു പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിൽ അമിത് ഷായും മോദിയുമാണെങ്കിൽ അഴിമതികൾ മറനീക്കി പുറത്ത് വരുമെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു