കെ സുരേന്ദ്രൻ ഇപ്പോൾ തീവ്രവാദ സംഘടനയുടെ തലപ്പത്താണിരിക്കുന്നതെന്നു പി കെ ഫിറോസ്

ഷഹീൻ ബാഗിൽ നടന്ന രീതിയിലുള്ള പൗരത്വ ഭേദഗതി നിയമ വിരുദ്ധ സമരം കോഴിക്കോട് സംഘടിപ്പിച്ചതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ പ്രതികരണത്തിന് മറുപടിയുമായി യൂത്ത്ലീഗ് സംസ്ഥാന അധ്യക്ഷൻ പി കെ ഫിറോസ്. കോഴിക്കോട് ഷഹീൻ ബാഗ് സ്ക്വയർ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ തീവ്രവാദികളാണെന്നു പറഞ്ഞ കെ സുരേന്ദ്രൻ പറഞ്ഞെന്നാണ് ഫിറോസ് പറയുന്നത്. കൂടാതെ കോഴിക്കോട് യൂത്ത് ലീഗിന് പരിപാടി നടത്താൻ പന്തൽ കെട്ടുവാൻ കോർപറേഷന്റെ അനുമതി ഇല്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തിയിരുന്നു.

എന്നാൽ തങ്ങൾക്ക് സമരം നടത്താൻ കെ സുരേന്ദ്രന്റെ അനുമതി ആവശ്യമില്ലെന്നും നിയമം അനുസരിച്ചാണ് സമരം നടത്തുന്നതെന്നും ഫിറോസ് വ്യക്തമാക്കി. കൂടാതെ സമരം നടത്തുന്നത് യൂത്ത് ലീഗാണെന്നും അല്ലാതെ ബിജെപിയല്ലെന്നും വേണ്ടിവന്നാൽ നിയമം ലംഘിക്കാനറിയാമെന്നും ഫിറോസ് കൂട്ടിച്ചേർത്തു. കെ സുരേന്ദ്രൻ ഇപ്പോൾ ഇരിക്കുന്നത് വലിയൊരു തീവ്രവാദ സംഘടനയുടെ തലപ്പത്താണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.