നിങ്ങൾക്ക് പാൽചായയും നെയ്യപ്പോം പറ്റൂല്ലല്ലോ.? കട്ടൻചായയും പരിപ്പുവടവും ആണല്ലോ ശീലിച്ചത്..”

ഇപ്പോളത്തെ ബിജെപി സംസ്ഥാന പ്രസിഡന്റായ കെ സുരേന്ദ്രനും ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ്‌ അബ്ദുള്ളകുട്ടിയും കൂടി പങ്കെടുത്ത ഒരു പരിപാടിയിൽ ചായ കുടിക്കാതിരുന്ന എന്നോട് കെ സുരേന്ദ്രൻ ചെവിയിൽ പറയുന്നത് എങ്ങനെന്നു അറിയാമോയെന്ന് ആ പി അബ്ദുള്ളകുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. Cjaya കുടിക്കാതിരുന്ന എന്നോട് കെ സുരേന്ദ്രൻ ചെവിയിൽ പറഞ്ഞത് ഇതാണ്.. “നിങ്ങൾക്ക് പാൽചായയും നെയ്യപ്പവും പറ്റൂല്ലല്ലോ.! കട്ടൻചായയും, പരിപ്പുവടയും ആണല്ലോ ശീലിച്ചത്..” എന്നാണ് തന്നോട് പറഞ്ഞതെന്നും അതിന്റെയാണീ കാണുന്ന ചിരിയെന്നും എ പി അബ്ദുള്ളകുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു. ഈ ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് അദ്ദേഹം ഇപ്പോളത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് ആശംസകൾ നേർന്നത്.

എ.പി അബ്ദുള്ളകുട്ടിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

ഇയ്യിടെ ലീഡർ സുരേന്ദ്രജി കൊപ്പം ഒരു വേദിയിൽ ഒരുമിച്ച് പങ്കെടുത്തു
സംഘാടകർ എല്ലാവർക്കും ചായ നൽകി. കുടിക്കാതിരുന്ന എന്നോട് സുരേന്ദ്രന്റെ കമെന്റ്…

” നിങ്ങൾക്ക് പാൽചായയും , നെയ്യപ്പവും പറ്റൂലല്ലോ?! … കട്ടൻചായയും, പരിപ്പുവടയും ആണല്ലൊ ശീലിച്ചത്…” അതാണ് ഈ ചിരി പടത്തിന്റെ രഹസ്യം …

അത് പറയാനല്ല ഈ കുറിപ്പ് ഒരു സാധാരണ കർഷ കുടുംബത്തിൽ കോഴിക്കോട്ട് ഉള്ളേരിയിൽ ജനിച്ച ഒരു യുവാവ് 50 തികയുന്നതിന് മുമ്പ് ലോകത്തിലെ ഏറ്റവും വലിയ സംഘടനയുടെ state President ആയിരിക്കുന്നു. സമ്പത്തിന്റേയോ
ബന്ധുവലയത്തിന്റെയോ പിൻന്തുണഒന്നും ഇല്ലാതെ നിസ്വാർത്ഥ, ത്യാഗപൂർണ്ണമായ പൊതു പ്രവർത്തനത്തിന് കിട്ടിയ
അംഗീകാരം തന്നെയാണ്

കാശ്മീരിൽ ഉമർ അബ്ദുള ഫറൂഖിന്റെ മകൻ ആയിരുന്നു… യുപിയിൽ അഖിലേഷ്
മുലയത്തിന്റെ പൊന്ന് മോനായിരുന്നു… ഒറീസയിൽ നവീൻ ബിജു പട്നായക്കിന്റെ ചോരയാണ് രാജശേഖർ റെഢിയുടെ മകൻ ജൂനിയർ റെഡ്ഡയാണ് ആന്ധ്രയിലെ പിൻഗാമി. തമ്ഴ്നാട്ടിൽ കരുണാനിധിയുടെ ആദ്യ ഭാര്യയിലെ മകൻ സ്റ്റാലിൻ പ്രബുദ്ധ കേരളത്തിൽ പോലും KMമാണി മകൻ ജോസ് മാണിക്കും ടി എം ജേക്കബ്ബ് കമൻജേക്കബ് നും പാർട്ടിയേൽപ്പിച്ചു

മഹാനായ സോഷ്യലിസ്റ്റ് വിപ്ലവ ലീഡർ വീരേന്ദ്രകുമാർ വരെ മകൻ ശ്രയംസ് കുമാരനെ അധികാരം എല്പിക്കുന്ന കാലത്താണ്… സോണിയ മകനും , മകന് രാഹുലിന് ബോറഡിച്ചപ്പോൾ വീണ്ടും
അമ്മയ്ക്ക് തന്നെ തിരിച്ച് നൽകുന്ന അധികാര രാഷ്ട്രീയ ത്തിന്റെ കാലത്താണ്
സുരേന്ദ്രൻ എന്ന സമര കേഡർ ലീഡറാവുന്നത് ഇത് ഒരു ദൃഷ്ടാന്തമാണ്
മായവതിയും, മമതയും യഥാക്രമം മരുമകളേയും, മരുമകനേയും പാർട്ടിയേ ഏൽപ്പിക്കാൻ പോകുന്നു എന്ന് കേൾക്കുന്നു

ഇതെല്ലാം കാണിക്കുന്നത് ഇന്ത്യൻ രാഷ്ട്രീയം
സൂക്ഷി നോക്കിയാൽ BJP യാണ് ശരിയായ ജനാധിപത്യ പാർട്ടി ബാക്കിയെല്ലാം
കുടുംബാധിപത്യ പാർട്ടിയാണ്

സുരേന്ദ്രൻ എന്ന സമര നായകന് അഭിവാദ്യം
ഒരായിരം കുങ്കുമ കുസുമങ്ങൾ നേരുന്നു

അഭിപ്രായം രേഖപ്പെടുത്തു