ഭാര്യ ഉപയോഗിച്ചതിന് ശേഷമുള്ള വിലയും ബഹുമാനവുമൊക്കെ മതി സൈനീക യൂണിഫോമിനെ അപമാനിച്ച് യുവാവ്

കോഴിക്കോട് : ഇന്ത്യൻ സൈന്യത്തിന്റെ യൂണിഫോമിനെ അപമാനിച്ച് യുവാവ് രംഗത്ത്. കോഴിക്കോട് സ്വദേശിയും ഇന്ത്യൻ ആർമിയിൽ ജോലി ചെയ്ത് വരുന്ന നിധിൻ രാജ് എന്ന യുവാവാണ് സോഷ്യൽ മീഡിയ വഴി ഇന്ത്യൻ സൈന്യത്തിന്റെ യൂണിഫോമിനെ അപമാനിക്കുന്ന തരത്തിൽ ഫോട്ടോ അപ്ലോഡ് ചെയ്തത്.

തന്റെ യൂണിഫോം ഭാര്യയ്ക്കു ധരിക്കാൻ നൽകുകയും അതിന്റെ ചിത്രം രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഉപയോഗിക്കുകയുമായിരുന്നു. പട്ടാള നിയമം അനുസരിച്ച് അവകാശമില്ലാത്ത ഒരാളും ഇന്ത്യൻ സൈന്യത്തിന്റെ യൂണിഫോം ധരിക്കാൻ പാടില്ല. യുവാവിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായതോടെ പോസ്റ്റ് പിൻ വലിച്ചെങ്കിലും. യുവാവിനെതിരെ നടപടി എടുക്കണമെന്ന് ആവിശ്യം ഉയരുന്നുണ്ട്.