ബിജെപി സംസ്ഥാന അധ്യക്ഷനെ തീവ്രവാദിയെന്ന് വിളിച്ച യൂത്ത്ലീഗ് നേതാവിന് മറുപടിയുമായി യുവമോർച്ച നേതാവ് പ്രകാശ്ബാബു

കെ സുരേന്ദ്രൻ ഇപ്പോൾ തീവ്രവാദ സംഘടനയുടെ തലപ്പത്താണിരിക്കുന്നതെന്നു പറഞ്ഞ യൂത്ത്ലീഗ് സംസ്ഥാന നേതാവ് പി കെ ഫിറോസിന് മറുപടിയുമായി യുവമോർച്ച നേതാവ് അഡ്വ പ്രകാശ് ബാബു. ഗതിപിടിക്കാത്ത ഷഹീൻബാഗ് സ്ക്വയറുകൾക്കിടയിൽ ദേശദ്രോഹ സമരത്തിനിടെ നിരാശകൊണ്ടു മയങ്ങിപ്പോയ യൂത്ത് ലീഗിലെ തീവ്രവാദികളെ ഉണർത്താൻ ബിജെപി നേതാക്കളെ തീവ്രവാദിയെന്ന് വിളിച്ച യൂത്ത്ലീഗിനുള്ള മറുപടിയായാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

ഫേസ്ബുക്ക്‌ കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം…

ഗതിപിടിക്കാത്ത ഷഹീൻ ബാഗ് സ്ക്വയറുകൾക്കിടയിൽ ദേശദ്രോഹ സമരത്തിനിടെ നിരാശകൊണ്ട് മയങ്ങിപ്പോയ യൂത്ത് ലീഗിലെ തീവ്രവാദികളെ ഉണർത്താൻ ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷനെയും പ്രവർത്തകരെയും തീവ്രവാദികൾ എന്ന് വിളിച്ച യൂത്ത് ലീഗിനോട്..

അത് ശരിയാകാൻ ബി.ജെ.പിയുടെ സംസ്ഥാന അദ്ധ്യക്ഷന്റെ പേര് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ എന്നല്ലല്ലോ, ഷഹീൻ ബാഗെന്ന പേരിൽ ആഭാസം നടത്തി ദേശദ്രോഹമുദ്രാവാക്യം വിളിക്കുന്നത് ബി.ജെ.പി പ്രവർത്തകരുമല്ല.

ഭാരത മാതാവിന്റെ നെഞ്ചിലൂടെ കഠാരയിറക്കി രണ്ടാക്കിയ മുസ്ലിംലീഗിന്റെ രക്തത്തിൽ ആർക്കും വേർതിരിക്കാൻ പറ്റാത്ത ജനുസ്സുകൾ ഉണ്ടെന്ന് പറയുമ്പോൾ താങ്കൾക്ക് പൊള്ളാതിരിക്കില്ലല്ലോ.. സ്വാതന്ത്ര്യ സമര ചരിത്രത്താളുകൾ മറിച്ചു നോക്കിയപ്പോൾ വിഭജനത്തിന് നേതൃത്വം കൊടുത്ത ലീഗിനെ കണ്ടു. അതേ മുസ്ലിം ലീഗിനെ ഇന്നും ഒരു വ്യത്യാസവുമില്ലാതെ കൂടുതൽ വികൃതമായി കാണുന്നു.32,87, 263 ച.കി.മി. വിസ്തീർണ്ണമുള്ള രാജ്യത്ത് 303 സീറ്റ് കൊടുത്ത് BJP യെ ജനങ്ങൾ രാജ്യം ഭരിക്കാൻ ചുമതലയേൽപ്പിച്ചതാണ്.അത് ജനഹിതത്തിനനുസരിച്ച് ഭരിക്കുകയും ചെയ്യും.. CAA യാണ് യൂത്ത് ലീഗിന് അസ്വസ്ഥതയെങ്കിൽ സമയമെടുത്ത് വായിച്ചാൽ തീരുന്നതേയുള്ളൂ…

ഇനി നരേന്ദ്രമോദിയാണ് നിങ്ങളുടെ അസ്വസ്ഥതക്ക് കാരണമെങ്കിൽ ഇപ്പോ പെർമിഷൻ എടുത്ത പോർട്ട് ഓഫീസറോട് ഒരു പത്ത് കൊല്ലത്തേക്ക് കൂടി ഷഹീൻ ബാഗ് സമരത്തിനുള്ള അനുമതി ഒരുമിച്ച് വാങ്ങുന്നതാകും നല്ലത് എന്ന് സ്നേഹത്തോടെ അറിയിക്കട്ടെ..