കരുണ സംഗീത നിശയുടെ സംഘാടകർ തട്ടിപ്പുകാരല്ല ; പിന്തുണയുമായി സിപിഎം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ എന്ന വ്യാജേന കരുണ എന്ന പേരിൽ സംഗീത നിശ സംഘടിപ്പിക്കുകയും ശേഷം ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാതെ ഇരിക്കുകയും ചെയ്ത സംഭവം ബിജെപി നേതാവ് സന്ദീപ് വാര്യർ തെളിവ് സഹിതം പുറത്ത് കൊണ്ടുവന്നിരുന്നു.

എന്നാൽ സംഗീത നിശ നടത്തിയതിനു പിന്നിലുള്ളവരെ തട്ടിപ്പുകാരെന്ന് വിളിക്കാൻ സാധിക്കില്ലെന്നും. അവരൊക്കെ പൊതു രംഗത്തുള്ള ആളുകളാണെന്നും. പോലീസ് അന്വേഷണം നടത്തട്ടെ എന്നും സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സിഎൻ മോഹനൻ പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു