മഹാരാഷ്ടയിൽ ദേശീയ ജനസംഖ്യ രജിസ്റ്റർ നടപ്പിലാക്കുമെന്ന് ശിവസേന

മുംബൈ : തൃകക്ഷി മന്ത്രി സഭയെ വെട്ടിലാക്കി ശിവസേന മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. പൗരത്വ നിയമത്തിൽ ആശങ്ക വേണ്ടെന്നും മഹാരാഷ്ട്രയിൽ ദേശീയ ജനസംഖ്യ രജിസ്റ്റർ നടപ്പിലാക്കുമെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. താക്കറെയുടെ ഈ പ്രഖ്യാപനം കേട്ട് ഞെട്ടിയിരിക്കുകയാണ് കോൺഗ്രസ്സ് നേതൃത്വം.

ദേശീയ രജിസ്റ്ററിൽ കുഴപ്പമുള്ളതായി തോന്നുന്നില്ലെന്നും. എൻപിആർ സെൻസസ് തന്നെയാണെന്നും താൻ നേരിട്ട് മനസിലാക്കിയ കാര്യമാണെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി.

അഭിപ്രായം രേഖപ്പെടുത്തു