ഫണ്ട്‌ തട്ടിപ്പ്: സന്ദീപ് വാര്യരുടെ പരാതിയെ തുടർന്ന് അന്വേഷണത്തിന് ഉത്തരവിട്ടു

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിന്റെ പേരിൽ കൊച്ചിയിൽ നടത്തിയ കരുണ സംഗീത നിശയുടെ പേരിൽ നടത്തിയ തട്ടിപ്പ് ചൂണ്ടിക്കാട്ടി യുവമോർച്ച നേതാവായ സന്ദീപ് വാര്യർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു.

കൊച്ചി സിറ്റി പോലീസ് കമ്മീഷണറായ വിജയ് സാഖറെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കൂടാതെ അന്വേഷണത്തിന്റെ ചുമതല എറണാകുളം ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ബിജി ജോർജിനാണ്. അന്വേഷണത്തിനൊടുവിൽ തട്ടിപ്പ് നടന്നതായി കണ്ടെത്തിയാൽ കേസ് രജിസ്റ്റർ ചെയ്തു സംഭവത്തിൽ അന്വേഷണം ആരംഭിക്കാനാണ് തീരുമാനം.

മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണം എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ നവംബർ ഒന്നിന് കൊച്ചിയിൽ പരിപാടി സംഘടിപ്പിച്ചത്. എന്നാൽ കഴിഞ്ഞ ദിവസം പരിപാടിയിലൂടെ പിരിച്ച പണത്തിന്റെ അഴിമതികളും തെളിവുകളും ചൂണ്ടിക്കാട്ടി യുവമോർച്ച നേതാവ് സന്ദീപ് വാര്യർ സോഷ്യൽ മീഡിയയിലൂടെ ഷെയർ ചെയ്തതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു.

അഭിപ്രായം രേഖപ്പെടുത്തു