അഹമ്മദാബാദിലെ ചേരികൾ മതിലുകെട്ടി എങ്കിലും മറയ്ക്കാം. ട്രമ്പ് കൊച്ചിയിലായിരുന്നു വന്നിരുന്നെങ്കിലോ..?

അഹമ്മദാബാദ് സന്ദർശനത്തിനായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വരുന്നത് കൊണ്ട് ഗുജറാത്തിലെ ചേരികൾ മതിൽ കെട്ടി മറയ്ക്കുന്നുവെന്ന് മാധ്യമങ്ങളിൽ കാണിക്കുമ്പോൾ സംഭവത്തിൽ കിടിലൻ ട്രോളുമായി യുവമോർച്ച നേതാവ് സന്ദീപ് ജി വാര്യർ. അദ്ദേഹത്തിന്റെ ട്രോൾ ഇങ്ങനെയാണ് അഹമ്മദാബാദിലെ ചേരികൾ മതിൽകെട്ടി എങ്കിലും മറയ്ക്കാം. ട്രംപ് കൊച്ചിയിലായിരുന്നു വന്നിരുന്നങ്കിലോ… എന്ന തലക്കെട്ടോട് കൂടി സലീം കുമാറിന്റെ ഒരു ട്രോൾ ഫോട്ടോയും കൂടി ചേർത്താണ് പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. നിമിഷങ്ങൾ കൊണ്ടു ആളുകൾ ആ ട്രോൾ ചിരിച്ചുകൊണ്ട് നെഞ്ചിലേറ്റിയിരിക്കുകയാണ്.