ലോക ഉച്ചകോടിയുടെ ഭാഗമായി ചിലവായ 83 ലക്ഷം രൂപ വേണ്ടെന്നും പണം സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും രവി പിള്ള

തിരുവനതപുരം: ജനുവരി ഒന്ന് മുതൽ മൂന്നുവരെ തിരുവനന്തപുരത്ത് നടന്ന ലോക കേരള സഭയുടെ ഭാഗമായി താമസത്തിനും ഭക്ഷണത്തിനും മാത്രമായി ഒരുകോടി രൂപയോളമായ സംഭവം വിവാദമായതോടെ ഭക്ഷണത്തിനായി മുടക്കിയ പണം വേണ്ടെന്ന് ആർ പി ഗ്രുപ്പ് ചെയർമാൻ രവി പിള്ള വ്യക്തമാക്കി. സർക്കാരിനോട് ഇതുമായി ബന്ധപ്പെട്ട 80 ലക്ഷംരൂപ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ ഭാഗത്തു നിന്നും പണം ഈടാക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട ഒരു ബിൽ മാത്രം നല്കിയിട്ടേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. ലോക കേരളസഭയുടെ ഭാഗമായ രവിപ്പിള്ളയും റാവിസ് ഗ്രുപ്പും സർക്കാരിൽ നിന്നും ഭക്ഷണത്തിന്റെ പണം ഈടാക്കുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. പരിപാടിയിൽ കേരളത്തിൽ നിന്നുള്ള ഭരണപക്ഷ എം എൽ എമാരും എം പി മാരും പ്രവാസുകളായ 178 പ്രധിനിധികളും പങ്കെടുത്തിരുന്നു. ഇവരുടെ താമസവും ഭക്ഷണവും സംബന്ധിച്ച് ഉള്ള വിവരങ്ങളാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്.