എസ് എ പി ക്യാമ്പിൽ ക്രൈംബ്രാഞ്ച് റെയിഡ്: 350 ഓളം വ്യാജ വെടിയുണ്ട കെയിസുകൾ പിടിച്ചെടുത്തു

തിരുവനന്തപുരം: എസ് എ പി ക്യാമ്പിൽ ക്രൈംബ്രാഞ്ച് നടത്തിയ റെയിഡിൽ 350 ഓളം വ്യാജ വെടിയുണ്ടയുടെ കെയിസുകൾ കണ്ടെടുത്തു. അന്വേഷണത്തിൽ വെടിയുണ്ടകളുടെ കെയിസുകൾ ഉരുക്കി പത്രങ്ങളും മറ്റും ഉണ്ടാക്കിയതായി സംശയിക്കുന്നുണ്ട്. കൂടാതെ ക്യാമ്പിലെ പോഡിയത്തിൽ സ്ഥാപിച്ചിരുന്ന എമ്ബളവും പിടിച്ചെടുത്തിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യമാണ് നടന്നതെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ സി ബ് ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടു നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണം നടക്കുന്നതിനാൽ ആയതിനാൽ മാധ്യമങ്ങളുടെ വാർത്തയുടെ അടിസ്ഥാനത്തിൽ കേസെടുക്കാൻ ആവില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. സംഭവത്തിൽ ത്രിശൂർ മലയാളവേദി സംസ്ഥാന പ്രസിഡന്റ് ജോർജ് വട്ടക്കുളമാണ് ഹർജി നൽകിയത്. പക്ഷെ കോടതി ഹർജി തള്ളിക്കളയുകയായിരുന്നു.