നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതി സ്വച്ച് ഭാരത് അഭയാൻ ഏറ്റെടുത്ത് പിണറായി വിജയൻ സംസ്ഥാനത്ത് പാതയോരങ്ങളിൽ 12000 ശുചിമുറികൾ സ്ഥാപിക്കും

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വപ്ന പദ്ധതിയായ സ്വച്ഛ് ഭാരത് അഭയാന്റെ ഭാഗമായി കേരളത്തിൽ 12000 ശുചിമുറികൾ നിർമ്മിക്കാനൊരുങ്ങി പിണറായി സർക്കാർ. ഇതുമായി ബന്ധപ്പെട്ട് സർക്കാരിന്റെയും പൊതുമേഖല സ്ഥാപനങ്ങളുടെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമി ഉപയോഗിക്കാനാണ് സർക്കാർ തീരുമാനം.

യാത്ര ചെയ്യുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികളുമടക്കമുള്ളവർക്കും പ്രയോജനപ്രദമായ രീതിയിൽ അവരുടെ ബുദ്ധിമുട്ടുകൾക്ക് ഇതിലൂടെ പരിഹാരം കാണാനും സാധിക്കും. ശുചിമുറികൾ കൂടാതെ അത്യാവശ്യമായ സാധനങ്ങൾ വിൽക്കാൻ ബങ്കുകളും ലഘുഭക്ഷണശാലകളും തുടങ്ങാനും സർക്കാർ തീരുമാനമെടുത്തിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സ്വച്ഛ് ഭാരത് അഭയാനെ കേരളത്തിലെ സിപിഎം പ്രവർത്തകരും നേതാക്കളും അടക്കമുള്ളവർ നേരെത്തെ തള്ളിപറഞ്ഞിരുന്നു. ഇന്നിപ്പോൾ അവർ അത് കേരളത്തിൽ പ്രാബല്യത്തിലാക്കാൻ ശ്രമിക്കുകയാണ്.

അഭിപ്രായം രേഖപ്പെടുത്തു