3000 പേർ പരിപാടി കണ്ടത് സൗജന്യമായി ; പുതിയ ന്യായീകരണവുമായി ആഷിക് അബു

കൊച്ചി ; കരുണ സംഗീത നിശയുമായ് ബന്ധപ്പെട്ട് പുറത്ത് വന്ന തട്ടിപ്പിനെ വീണ്ടും ന്യായീകരിച്ച് ആഷിക് അബുവും സംഘവും. 3000 പേർ സൗജന്യമായാണ് സംഗീത നിശ കണ്ടെതെന്നാണ് ഇപ്പോൾ ആഷിക് അബു പറയുന്നത്. ആയിരത്തിൽ താഴെ ടിക്കറ്റുകൾ മാത്രമേ വിറ്റുള്ളു എന്നും ആറുലക്ഷം രൂപ മാത്രമാണ് ലഭിച്ചതെന്നുമാണ് പുതിയ ന്യായീകരണം.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം പിരിക്കാൻ നടത്തിയ സംഗീത നിശയിലൂടെ പിരിഞ്ഞ തുക തട്ടിയെടുത്ത സംഭവം കഴിഞ്ഞ ദിവസം ബിജെപി നേതാവ് സന്ദീപ് വാര്യർ പുറത്ത് കൊണ്ട് വന്നിരുന്നു. ഇതിനെ തുടർന്ന് പോലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട് അതിനിടെയാണ് തട്ടിപ്പ് സംഘത്തിന്റെ പുതിയ ന്യായീകരണം