കർണ്ണാടകത്തിലെ ശിവകുമാറിനെ റെയ്ഡ് ചെയ്തപ്പോൾ എന്തൊരു പുകിലായിരുന്നു, കേരളത്തിലെ ശിവകുമാറിനെ റെയ്ഡ് ചെയ്തപ്പോൾ ഒരു പുകിലുമില്ലെന്ന് സന്ദീപ് വാര്യർ

കർണ്ണാടകയിലെ ശിവകുമാറിനെ അനധികൃതമായി സ്വത്ത്‌ സമ്പാദിച്ച കേസിൽ റെയിഡ് ചെയ്തപ്പോൾ മീഡിയയിലും മറ്റുമായി വലിയ രീതിയിലുള്ള വിഷമാക്കിയിരുന്നു. എന്നാൽ കേരളത്തിലെ ശിവകുമാറിനെ അനധികൃതമായി സ്വത്ത്‌ സമ്പാദിച്ചതിനു റെയിഡ് ചെയ്തിട്ട് ആർക്കും പ്രതിഷേധവുമില്ല ഒന്നുമില്ല.. സംഭവത്തിൽ ചോദ്യവുമായി സന്ദീപ് വാര്യർ രംഗത്ത്.

അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

കർണാടകയിലെ ശിവകുമാറിനെ അനധികൃത സ്വത്ത് സമ്പാദനത്തിന് റെയ്ഡ് ചെയ്തപ്പോൾ എന്തൊരു പുകിലായിരുന്നു. വിഷ്ണുനാഥ് മുതൽ വേണുഗോപാൽ വരെയുള്ളവർ നെഞ്ചത്തടിച്ചു കരഞ്ഞു. ഉമ്മൻചാണ്ടി മുതൽ കെ മുരളീധരൻ വരെ ഭരണകൂട ഭീകരതയ്ക്കെതിരെ പ്രതിഷേധിച്ചു. ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും എന്തിനേറെ പിണറായി വിജയൻ വരെ പ്രതിഷേധിച്ചു.

കേരളത്തിൽ ഒരു ശിവകുമാറിനെ ഇന്ന് അനധികൃത സ്വത്ത് സമ്പാദനത്തിന് റെയ്ഡ് ചെയ്തിട്ടുണ്ട്. ആർക്കും ഒരു പ്രതിഷേധവും ഇല്ല. ഭരണകൂട ഭീകരത ഇല്ല. രാഷ്ട്രീയ പകപോക്കലും അല്ല. അതെന്താ കോൺഗ്രസുകാരെ , വിഎസ് ശിവകുമാറിനെ തവിട് കൊടുത്ത് വാങ്ങിയതാണോ ?