അവിനാശ് അപകടത്തിൽ ലോറി ഡ്രൈവർക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു ലൈസെൻസ് പിൻവലിക്കാനും തീരുമാനം

ബാംഗളൂരിൽ നിന്നും എറണാകുളത്തേക്ക് വന്നുകൊണ്ടിരുന്ന കെ എസ് ആർ ടി സി ബസിൽ കണ്ടെയ്‌നർ ലോറിയിടിച്ചു 20 പേരെ മരണത്തിലേക്ക് നയിച്ച സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തുകൊണ്ടു ലൈസൻസ് റദ്ദാക്കാൻ തീരുമാനം. അശ്രദ്ധമായി വാഹനമോടിച്ചതിനാണ് കേസെടുത്തിരിക്കുന്നത്. വല്ലാർപാടം ടെർമനിൽ നിന്നും ടൈൽസ് കയറ്റി വന്ന കണ്ടെയ്‌നർ ലോറി ബാംഗളൂരിൽ നിന്നും എറണാകുളത്തേക്ക് വന്ന കെ എസ് ആർ ടി സിയിൽ നിയന്ത്രണം വിട്ടു ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഗാധത്തിൽ ബസ് പൂർണ്ണമായും തകരുകയും ഡ്രൈവറും കണ്ടക്ടറും അടക്കം 20 ഓളം പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. ഡ്രൈവിങിനിടയിൽ തന്റെ ശ്രദ്ധ പോയതിനെ തുടർന്ന് ഡിവൈഡറിൽ ഇടിച്ച ലോറി എതിർ വശത്തു നിന്നും വന്ന ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്ന് ലോറി ഡ്രൈവറായ ഹേമരാജ് പോലീസിൽ മൊഴി നൽകി. ഹേമരാജിനെ ഇന്ന് കോടതിയിൽ ഹാജരാക്കി കൂടുതൽ ചോദ്യങ്ങൾ ചോദിക്കും.

അഭിപ്രായം രേഖപ്പെടുത്തു