പ്രവേശന ഫോമിൽ മതമില്ലെന്നെഴുതിയ വിദ്യാർത്ഥിക്ക് പ്രവേശനം നിഷേധിച്ച് ക്രിസ്ത്യൻ മാനേജ്‌മെന്റ് സ്‌കൂൾ

തിരുവനന്തപുരം : പ്രവേശന പരീക്ഷയ്ക്ക് മതം പൂരിപ്പിക്കാനുള്ള കോളത്തിൽ മതമില്ല എന്നെഴുതിയ വിദ്യാർത്ഥിക്ക് പ്രവേശനം നിഷേധിച്ചതായി പരാതി. രക്ഷിതാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് സ്‌കൂളിനെതിരെയാണ് പരതി നൽകിയിരിക്കുന്നത്. ഒന്നാം ക്‌ളാസ് പ്രവേശന പരീക്ഷയ്ക്കാൻ വിദ്യാർത്ഥി മതമില്ലെന്ന് രേഖപ്പെടുത്തിയത്.

സംഭവം വിവാദമായതോടെ സ്‌കൂൾ മാനേജ്‌മെന്റ് പ്രവേശനം നൽകാൻ തീരുമാനിച്ചെങ്കിലും. മതം ചോദിക്കുന്ന സ്ഥാപനത്തിൽ കുട്ടിയെ പഠിപ്പിക്കുന്നില്ലെന്ന് തീരുമാനം എടുത്തതായും രക്ഷിതാക്കൾ പറഞ്ഞു.