സംഘപരിവാറിനെയും പൗരത്വ നിയമത്തെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് മാമുകോയ

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തെയും സംഘ്പരിവാറിനെയും രൂക്ഷമായ രീതിയിൽ വിമർശിച്ചുകൊണ്ട് നടൻ മാമുക്കോയ. കൂടാതെ ഷഹീൻബാഗിൽ നടക്കുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ഷഹീൻബാഗിൽ പിന്തുണ നൽകേണ്ടത് നമ്മുടെ ആവശ്യമാണെന്നും നാളെത്തെ നമ്മുടെ മുസ്ലിം തലമുറയ്ക്ക് വേണ്ടിയാണ് നമ്മൾ സമരത്തെ സപ്പോർട്ട് ചെയ്യുന്നതെന്നും അദ്ദേഹം വ്യെക്തമാക്കി.

ഉത്തരേന്ത്യയിലും മറ്റും ന്യൂനപക്ഷങ്ങളെ പേടിപ്പിച്ചു വോട്ട് നേടുന്ന നയങ്ങളാണ് ഫാസിസ്റ്റുകൾ നടപ്പാക്കുന്നതെന്നും മാമുക്കോയ കൂട്ടിച്ചേർത്തു. നിങ്ങൾ എങ്ങനെ ഈ നാട്ടിൽ ജീവിക്കുന്നുവോ അതുപോലെ ഞങ്ങൾക്കും ജീവിക്കണം. അല്ലങ്കിൽ ധൈര്യത്തോട് കൂടി മരിക്കുന്നതാണ് നല്ലത്. നിങ്ങൾക്കാണ് ഭൂരിപക്ഷവും അധികാരവും പവറും എല്ലാം ഉള്ളത്. പക്ഷെ നിങ്ങൾ വിവേകത്തോടെ പെരുമാറണമെന്നും, പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ദൈവം നല്ല മനസ് കൊടുക്കട്ടെയെന്നു പ്രാർഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.