ആദ്യ വിവാഹം നിയമപരമായി പിരിയാതെ വീണ്ടും വിവാഹം ചെയ്ത സിപിഎം നേതാവിനെ പാർട്ടി പുറത്താക്കി

കൊല്ലം ; ആദ്യ വിവാഹം നിയമപരമായി പിരിയാതെ വീണ്ടും വിവാഹം കഴിച്ച സിപിഎം നേതാവിനെ മുൻ ഭാര്യയുടെ പ്രതിഷേധത്തെ തുടർന്ന് പാർട്ടിയിൽ നിന്നും പുറത്താക്കി. സിപിഎം നേതാവ് സജീഷിനെതിരെയാണ് പാർട്ടി നടപടി. വിവാഹം നിയമപരമായി പിരിയാതെ മറ്റൊരു യുവതിയെ വിവാഹം ചെയ്തതെന്ന ആദ്യഭാര്യയുടെ പരാതിയിലാണ് പാർട്ടി നടപടി.

കിളിമാനൂർ സ്വദേശിയെ തെറ്റിദ്ധരിപ്പിച്ചാണ് സജീഷ് വിവാഹം ചെയ്തത്. ആദ്യ ഭാര്യ ജില്ലാ രജിസ്ട്രാർക്കും. സിപിഎം നേതൃത്വത്തിനും പരാതി നൽകിയിരുന്നു.