വിശ്വാസ സംരക്ഷണതിനായി വിശ്വാസികൾക്കൊപ്പം നിന്ന കെ സുരേന്ദ്രൻ പ്രവർത്തകർക്ക് ആവേശമായി ഇന്ന് ബിജെപി സംസ്ഥാന അധ്യക്ഷനായി ചുമതലയേൽക്കും

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രൻ ഇന്ന് ചുമതലയേൽക്കും. രാവിലെ ഒൻപതരയോടെ തിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ എത്തുന്ന കെ സുരേന്ദ്രനെ പ്രവർത്തകർ വൻസ്വീകരണത്തോടെ ബിജെപി ആസ്ഥാനത്തേക്ക് എത്തിക്കും. ശേഷം പത്തരയ്ക്ക് മധ്യപ്രദേശ് മുൻമുഖ്യമന്ത്രി ശിവരാജ് സിംഗ് അടക്കമുള്ളവർ പങ്കെടുക്കുന്ന ചടങ്ങിൽ കെ സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുക്കും.

കെ സുരേന്ദ്രൻ യുവമോർച്ചയുടെ ചുമതലയിൽ ഇരുന്നപ്പോൾ നിരവധി സമരങ്ങൾ നടത്തി വിജയം കൈവരിച്ച വ്യെക്തികൂടിയാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ഭക്തർക്കൊപ്പം മുൻപന്തിയിൽ ഉണ്ടായിരുന്നു. വിശ്വാസ സംരക്ഷണത്തിനായി ഇറങ്ങിയപ്പോൾ അറസ്റ്റ്‌ വരിച്ചു 22 ദിവസം ജയിലിൽ കിടക്കേണ്ട സാഹചര്യവും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ലോകസഭാ മണ്ഡലത്തിൽ പത്തനംതിട്ടയിൽ നിന്നും മത്സരിക്കുകയും മൂന്ന്ലക്ഷം വോട്ടുകൾ നേടുകയും ചെയ്തിരുന്നു. കോന്നി നിയോജകമണ്ഡലത്തിൽ നടന്ന ഉപതിരഞ്ഞെടുപ്പിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ച വെയ്ക്കുകയുണ്ടായി.