പത്ത്കോടി മുസ്ലീങ്ങൾ മതി ഈ സനാതനധർമ്മത്തെ ഇല്ലാതാക്കാൻ എന്ന്‌ അഹങ്കാരത്തോടെ ഒരു കൂട്ടർക്ക് പറയാൻ കഴിയുന്നത് ഹിന്ദു ചിതറി കിടക്കുന്നത് കൊണ്ടാണ്: ഹൈന്ദവ സമൂഹം വിഘടിച്ചു നേട്ടം കൊയ്യുകയല്ല ഒരുമിച്ചു ധർമ്മ സംരക്ഷണത്തിന് വഴിയൊരുക്കുകയാണ് വേണ്ടതെന്നും അലി അക്ബർ

ഹൈന്ദവ സമൂഹത്തിന്റെ ഉന്നതിക്ക് വേണ്ടി ജാതി പറഞ്ഞു വിഘടിച്ചു നിൽക്കുകയല്ല വേണ്ടത്. ഒരുമിച്ചു നിന്നു ധർമ്മ സംരക്ഷണത്തിന് വഴിയൊരുക്കുകയാണ് വേണ്ടത്. തത്വമസിയുടെ പൊരുൾ അറിയുമ്പോളാണ് ജാതി ഇല്ലാതാകുന്നത്. ഞാനും നീയും ബ്രഹ്മം തന്നെ എന്നറിയുമ്പോളാണ് ധർമ്മം പൂർത്തിയാകുന്നതെന്നും സംവിധായകനായ അലി അക്ബർ പറഞ്ഞു. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി വി മുരളീധരൻ ഡോ ടി പി സെൻകുമാറിനെ കുറിച്ചു പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അലി അക്ബർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. അലി അക്ബറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം വായിക്കാം

രാഷ്ട്രം എന്നേ ശ്രീ. സെൻകുമാർ ചിന്തിച്ചിട്ടുള്ളു. രാഷ്ട്രീയം എന്ന്‌ ചിന്തിച്ചിട്ടില്ല, ഒന്ന് വഴങ്ങി കൊടുത്തിരുന്നെങ്കിൽ എവിടെയോ എത്താമായിരുന്നു. ആര് തള്ളിപ്പറഞ്ഞാലും ധർമ്മത്തെ സ്നേഹിക്കുന്നവർ കൂടെയുണ്ടാകണം.
രാഷ്ട്രീയത്തിന് വഴുവഴുപ്പൻ സമീപനമുണ്ടാവാം, രാഷ്ട്ര സ്നേഹിക്കു അതുണ്ടായിക്കൂടാ… ചുറ്റും ശത്രു നിറയൊഴിക്കാൻ കാത്തുനിൽക്കുമ്പോഴും അണുകിടെ വിടാതെ മണ്ണിനൊപ്പം നിൽക്കുന്നവർ ഒന്നും മോഹിച്ചിട്ടല്ല,അത് തന്റെ കടമയാണെന്ന് കരുതി തന്നെയാണ്…
മുക്കിലും മൂലയിലും സ്വയം മറന്ന് ഓടിയെത്തി ഹൃദയം തൊട്ട് സംവദിക്കുന്നത് ഹൈന്ദവ സമൂഹത്തിന്റെ ഉന്നതിക്ക് തന്നെയാണ്, നാരായണ ഗുരു പറഞ്ഞ ജാതിയില്ലാ സമൂഹത്തിന് വേണ്ടിയാണ്, ഒരേ ബ്രഹ്മഅംശമാണ് നാമെന്നു ബോധ്യപ്പെടുത്താനാണ്, അല്ലാതെ ഈഴവനെയും നായരെയും പുലയനേയും മാറ്റിനിറുത്തി വോട്ട് ബാങ്ക് ഉണ്ടാക്കാനല്ല. തത്വമസിയുടെ പൊരുളറിയുമ്പോഴാണ് ജാതി ഇല്ലാതാവുന്നത്,ഞാനും നീയും ബ്രഹ്മം തന്നെ എന്നറിയുമ്പോഴാണ് ധർമ്മം പൂർത്തിയാകുന്നത്. വേദമാണ് എന്റെ ആദിനാമം എന്ന്‌ ഓരോ ഭാരതീയനും അറിയുമ്പോഴാണ് ജാതിനാമം ഇല്ലാതാവുന്നത്. ആദിശങ്കരനും, നാരായണഗുരുവും പറഞ്ഞതും ഇപ്പോൾ സന്യാസി സമൂഹവും, ഞാനും സെൻകുമാറും പറയുന്നതും അത് തന്നെ… പത്ത്കോടി മുസ്ലീങ്ങൾ മതി ഈ സനാതനധർമ്മത്തെ ഇല്ലാതാക്കാൻ എന്ന്‌ അഹങ്കാരത്തോടെ ഒരു കൂട്ടർക്ക് പറയാൻ കഴിയുന്നത് ഹിന്ദു ചിതറി കിടക്കുന്നത് കൊണ്ടാണ്..

ജാതി സംഘടനകൾ ഹൈന്ദവരെ വിഘടിപ്പിച്ചു നേട്ടം കൊയ്യാനുള്ളതല്ല ഒരുമിപ്പിച്ചു ധർമ്മസംരക്ഷണത്തിനു വഴിയൊരുക്കേണ്ടവരാണ്. ഇതിൽ അവർ പരാജയപ്പെടുമ്പോൾ സെൻകുമാറിനെപ്പോലെയുള്ളവർ തെറ്റ് തിരുത്തണം എന്ന്‌ പറഞ്ഞാൽ അത് തന്നെയാണ് ശരി… ജാതി പറഞ്ഞു ഹിന്ദുവിനെ ഇറച്ചി വിലയ്ക്ക് ഇടതിനും വലതിനും തൂക്കി വിൽക്കുന്നവരെ ഒറ്റപ്പെടുത്തുക തന്നെ വേണം.. ഇതൊക്കെ പറയാൻ താനാരാ എന്ന്‌ ചോദിക്കുന്നവരോട്. അഭിമാനമുള്ള ഹിന്ദു എന്നുത്തരം..

മുസൽമാനും ക്രിസ്ത്യാനിക്കും സകല മതങ്ങൾക്കും ശ്രേഷ്ഠത നൽകുന്ന ഹിന്ദുത്വം എന്ന സംസ്കാരത്തിലെ ഒരു കണ്ണി. അതുകൊണ്ട് തന്നെ സെൻകുമാർ സാറിനൊപ്പം ഉണ്ടാകും.
അലി അക്ബർ

അഭിപ്രായം രേഖപ്പെടുത്തു