പാകിസ്ഥാൻ ആർമിയുടെ വെടിയുണ്ട കേരളത്തിൽ ; അന്വേഷണം കേന്ദ്ര ഇന്റലിജന്റ്‌സ് ഏറ്റെടുത്തു

കുളത്തൂപ്പുഴയിൽ കഴിഞ്ഞ ദിവസം റോഡരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വെടിയുണ്ടകൾ പാകിസ്ഥാൻ നിർമ്മിതമാണെന്ന് കണ്ടെത്തൽ ഇതോടെ അന്വേഷണം കേന്ദ്ര ഇന്റലിജന്റ്‌സ് ഏറ്റെടുത്തു. പാകിസ്ഥാൻ നിർമ്മിത വെടിയുണ്ടകൾ കേരളത്തിൽ എത്തിയതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കും കൂടാതെ കുളത്തൂപ്പുഴയിലും പരിഹാസര പ്രദേശങ്ങളിലും തിരച്ചിൽ നടത്തും.

പാകിസ്ഥാൻ പട്ടാളക്കാർ ഉപയോഗിക്ക വെടിയുണ്ടകളാണ് ഇതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വെടിയുണ്ടയിൽ പാകിസ്ഥാൻ ഓർഡനൻസ് ഫാകറ്ററി എന്ന് എഴുതിയിട്ടുണ്ട്. സാധാരണ ഇന്ത്യൻ ആർമി ഉപയോഗിക്കുന്ന വെടിയുണ്ടകളിൽ ഇന്ത്യൻ ഓർഡനൻസ് ഫാകറ്ററി എന്ന് എഴുതിയിട്ടുണ്ടാകും.

അഭിപ്രായം രേഖപ്പെടുത്തു