പ്രളയദുരിതാശ്വാസം ; പത്തര ലക്ഷം രൂപ സിപിഎം നേതാവിന്റെ അകൗണ്ടിൽ

കൊച്ചി : പ്രളയദുരിതാശ്വാസ ഫണ്ട് സിപിഎം നേതാവിന്റെ അകൗണ്ടിൽ എത്തിയ സംഭവത്തിൽ അന്വേഷണം ഒഴിവാക്കിയത് വിവാദമാകുന്നു. സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം അൻവറിന്റെ അകൗണ്ടിലാണ് പത്തര ലക്ഷം രൂപ ദുരിതാശ്വാസ സഹായമായി എത്തിയത്.

ജില്ലാ ഭരണകൂടമാണ് അൻവറിനു ഇത്രയും വലിയ തുക ദുരിദാശ്വാസമായി അനുവദിച്ചത്. സംഭവം വിവാദമായതോടെ പണം തിരിച്ചടച്ചെങ്കിലും. സാമ്പത്തിക ക്രമക്കേടിൽ ഇത് വരെ അന്വേഷണം നടന്നില്ല എന്നാണ് ഇപ്പോൾ ഉയരുന്ന പരാതി. പാർട്ടി ഇടപെട്ട് അന്വേഷണം അട്ടിമറിച്ചെന്നും ആരോപണം ഉയരുന്നുണ്ട്.

ജനുവരിയിലാണ് അൻവറിന്റെ അകൗണ്ടിലേക്ക് പ്രളയ ദുരിതാശ്വാസമായി പത്ത് ലക്ഷം രൂപ എത്തിയത്. അഞ്ച് ലക്ഷം രൂപ അൻവർ പിൻവലിക്കുകയും ചെയ്തു. ഇതോടെ സഹകരണ ബാങ്ക് സെക്രട്ടറിക്ക് സംശയം തോന്നുകയും. കളക്ടർ നെ കണ്ട് കാര്യം ബോധിപ്പിക്കുകയും ചെയ്തത്. തുടർന്ന് നടന്ന അന്വേഷണത്തിൽ. ഇത്രയും വലിയ തുക അനധികൃതമായി അനുവദിച്ചതാണെന്ന് കണ്ടെത്തി. പ്രളയം ബാധിക്കാത്ത അൻവറിന്റെ അകൗണ്ടിൽ എങ്ങനെ പ്രളയദുരിതാശ്വാസ തുക എത്തി എന്നതിനെ കുറിച്ച് ഇപ്പോഴും വ്യക്തമല്ല.