ബിജെപിയുടെ മുന്നോട്ടുള്ള പോക്കിനെ കുറിച്ചോർത്തു ആരും ടെൻഷനടിക്കണ്ടെന്നു കെ സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപിയുടെ പോക്കിനെ കുറിച്ചോർത്തു ആർക്കും ടെൻഷൻ വേണ്ടെന്ന് സംസ്ഥാന പ്രസിഡണ്ട്‌ കെ സുരേന്ദ്രൻ. ബിജെപി ജനാധിപത്യത്തിൽ വിശ്വാസമർപ്പിച്ചിട്ടുള്ള പാർട്ടിയാണ്. അത് ജനാധിപത്യപരമായി എല്ലാവരുടെയും ബുദ്ധിമുട്ടുകൾ മനസിലാക്കി തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ കാസർഗോഡ് രാജിവെച്ച ബിജെപിയുടെ സംസ്ഥാന സമിതി അംഗം കൂടിയായ രവീശ തന്ത്രി കുണ്ടാറിനു ഉണ്ടായ ബുദ്ധിമുട്ട് എന്താണെന്നു മനസിലാക്കി അതിന് പ്രതിവിധി തേടുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

അദ്ദേഹത്തിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുപാട് അവസരങ്ങൾ നൽകിയിട്ടുണ്ടെന്നും കഴിഞ്ഞ ലോക്സഭ ഇലക്ഷനും മത്സരിക്കാൻ ഉള്ള അവസരം നല്കിയിരുന്നെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ആയി ചുമതയേറ്റപ്പോൾ ചില നേതാക്കൾ എത്തിയില്ലെന്നും അതിന്റെ കാരണം എന്താണെന്നു അറിയാമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. വരാൻ പോകുന്നു തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനം കാഴ്ച വെയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇനി രണ്ട് ജില്ലകളിൽ കൂടി പ്രസിഡന്റുമാരെ തിരഞ്ഞെടുക്കാൻ ഉണ്ടെന്നും അവരെ ഉടൻ തന്നെ തിരഞ്ഞെടുക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു