ആഭ്യന്തരമന്ത്രി അമിത് ഷാ എത്രെയും പെട്ടെന്ന് രാജിവെച്ചു പുറത്തു പോകണമെന്ന് രമേശ്‌ ചെന്നിത്തല

ഡൽഹിയിൽ വ്യാപകമായി ആക്രമണം നടക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജിവെച്ചു പുറത്തു പോകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ആക്രമണങ്ങളിലൂടെ പൗരത്വ നിയമത്തിനെതിരെയുള്ള സമരങ്ങളെ കേന്ദ്രസർക്കാർ അടിച്ചൊതുക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരത്തിലുള്ള വർഗീയ ശക്തികളെ ചെറുത്തു തോൽപ്പിക്കേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡൽഹിയിൽ രണ്ടു ദിവസമായി നടക്കുന്ന ആക്രമണങ്ങളും സംഘര്ഷങ്ങളും രാജ്യമാകെ കലാപം അഴിച്ചു വിടാനുള്ള നീക്കമാണെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. ആരും ആ ചതിയിൽ വീണു പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത്തരം പ്രശ്നങ്ങളെ സമാധാനത്തിലൂടെ അഹിംസയിലൂടെ വേണം ചെറുത്ത് തോൽപ്പിക്കാനെന്നും അദ്ദേഹം പറഞ്ഞു.

അഭിപ്രായം രേഖപ്പെടുത്തു