24 കാരിയെ പീഡിപ്പിച്ചു മതം മാറ്റാൻ ശ്രമിച്ച 49 കാരൻ അറസ്റ്റിൽ

മൂവാറ്റുപുഴ: യുവതിയെ പ്രണയം നടിച്ചു ഒന്നര വർഷത്തോളം പീഡിപ്പിച്ചയാൾ അറസ്റ്റിൽ. മൂവാറ്റുപുഴയിൽ ട്രാവൽ ഏജൻസി നടത്തികൊണ്ടിരിക്കുന്ന കുളക്കാടൻകുഴിയിൽ അലിയാരെയാണ് (49) പോലീസ് അറസ്റ്റ് ചെയ്തത്. ട്രാവൽ ഏജൻസിയിലെ ജോലിക്കാരിയായ യുവതിയെയാണ് ഇയാൾ പ്രലോഭിപ്പിച്ചു മൈസൂർ, ഗോവ, വാഗമൺ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചത്. ശേഷം മതം മാറാൻ യുവതിയോട് ആവശ്യപ്പെടുകയും ചെയ്തു.

യുവതി കഴിഞ്ഞ ഏപ്രിലിലാണ് യുവതി ഏജൻസിയിൽ ജോലിക്കായി പ്രവേശിച്ചത്. ഇന്നലെ ഉച്ചയ്ക്കാണ് കേസിലെ പ്രതിയായ അലിയാരെ പോലീസ് അറസ്റ്റ്‌ ചെയ്തത്. 24 നാല് കാരിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ അറെസ്റ്റ്‌ ചെയ്തത്. ജോലിയ്ക്ക് എത്താതിരുന്ന യുവതിയെ ഇയാൾ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും മതം മാറാൻ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നുണ്ട്. പോലീസ് സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.