പാഷാണം ഷാജിയുടെ കേരള പോലീസിന് സുപ്രീംകോടതി നിർദ്ദേശം ഒന്നും ബാധകമല്ലേ? സന്ദീപ് വാര്യർ

ഡൽഹിയിൽ ഒരു വിഭാഗം ആളുകൾ പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടത്തുകയും അത് കലാപത്തിലേക്ക് വഴിവെക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരിച്ച പാലക്കാട് അട്ടപ്പാടിയിലെ ശ്രീജിത്ത്‌ രവീന്ദ്രൻ എന്ന ചെറുപ്പക്കാരനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയും അയാളുടെ വീഡിയോ വെച്ച് സമൂഹമാധ്യമങ്ങളിലൂടെ ട്രോൾ ഇറക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി യുവമോർച്ച നേതാവ് സന്ദീപ് വാര്യർ. 2014 ൽ സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് പ്രതികളെ മാധ്യമങ്ങൾക്ക് മുന്നിൽ കുറ്റം തെളിയിക്കുന്നത് വരെ പ്രദർശിപ്പിക്കരുതെന്നു വിധിച്ചിട്ടുണ്ട്. എന്നാൽ ആ നിയമങ്ങളെ മറികടന്നാണ് ശ്രീജിത്ത്‌ രവീന്ദ്രന്റെ ട്രോൾ വീഡിയോയടക്കം കേരള പോലീസ് ഇറക്കിയിരിക്കുന്നതെന്നും സന്ദീപ് വാര്യർ തന്റെ കുറിപ്പിൽ പറയുന്നു. 2014 ലെ സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ ദേശീയ മാധ്യമമായ ദി ഹിന്ദുവിൽ വന്ന വാർത്തയുടെ ലിങ്കും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പങ്കുവെച്ചുകൊണ്ടാണ് കേരള പോലീസിനെ ഈ സംഭവത്തിൽ വിമർശിച്ചത്. അദ്ദേഹത്തിന്റെ കുറിപ്പ് വായിക്കാം

പാഷാണം ഷാജിയുടെ കേരള പോലീസിന് സുപ്രീംകോടതി നിർദ്ദേശം ഒന്നും ബാധകമല്ലേ? പ്രതികളെ മാധ്യമങ്ങൾക്കുമുന്നിൽ പ്രദർശിപ്പിക്കരുതെന്ന് 2014 തന്നെ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് വിധിച്ചിട്ടുണ്ട്. കുറ്റം തെളിയിക്കപ്പെടുന്നതുവരെ നിരപരാധിയായി കണക്കാക്കുന്ന നമ്മുടെ നിയമത്തിന്റെ അന്തസത്തയെ ചോദ്യം ചെയ്യുന്നതും പ്രതിയുടെ മൗലികാവകാശത്തെ ലംഘിക്കുന്നതുമാണ് പ്രതികളുടെ ചിത്രവും വീഡിയോയും എല്ലാം പ്രദർശിപ്പിക്കുന്നത് എന്ന് സുപ്രീംകോടതി തന്നെ പറഞ്ഞിട്ടുണ്ട്.

ഇവിടെ പ്രതിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രദർശിപ്പിക്കുക മാത്രമല്ല അത് ഒരു ട്രോൾ വീഡിയോ ആക്കി അയാളെ അവഹേളിക്കുകയും ചെയ്യുന്നു. നാളെ ഇത് ആർക്കും സംഭവിക്കാം. സുപ്രീംകോടതി നിർദ്ദേശം മാനിക്കാൻ കേരള പോലീസിന് ബാധ്യത ഉണ്ടോ ഇല്ലയോ എന്നൊന്ന് അറിയണം.

അഭിപ്രായം രേഖപ്പെടുത്തു