പൗരത്വ നിയമത്തെ അനുകൂലിച്ചു സംസാരിച്ചതിന്റെ പേരില്‍ തനിക്ക് നേരെ ആക്രമണമുണ്ടായെന്നു കാസറഗോഡ് ഖാസി ത്വാഖ അഹമ്മദ് മൗലവി

കാസർഗോഡ്: കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ചു കൊണ്ട് സംസാരിച്ചതിന്റെ പേരിൽ കാസർഗോഡ് ചെമ്പരിക്ക ഖാസി ത്വാഖ അഹമ്മദ് മൗലവിയ്ക്ക് നേരെ അപായ ശ്രമം നടന്നതായി പരാതി. കുറച്ചു ദിവസം മുൻപ് അദ്ദേഹത്തെ മംഗലാപുരത്ത് വെച്ച് വാഹനാപകടത്തിലൂടെ അപായപ്പെടുത്താനുള്ള ശ്രമം നടന്നതായി അഹമ്മദ് മൗലവി മാധ്യമങ്ങളോട് പറഞ്ഞു. മുൻ ഖാസി സി എം അബ്ദുള്ള മൗലവിയുടെ മരണത്തെ തുടർന്നാണ് അഹമ്മദ് മൗലവി ഖാസിയായത്.

അബ്ദുള്ള മൗലവിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ മുന്നോട്ട് വന്നിരുന്നു. ഇതിന്റെ കേസ് നടക്കുന്ന സമയത്ത് തന്നെ ഇപ്പോളത്തെ ഖാസിയെയും അപായപ്പെടുത്താനുള്ള ശ്രമം നടന്നത്. അദ്ദേഹം ഒരു പ്രോഗ്രാമിൽ പങ്കെടുത്ത ശേഷം തിരികെ പോകുമ്പോളാണ് അദ്ദേഹത്തിന് നേരെ ആക്രമണം ഉണ്ടായത്.