കാണാതായ ദേവനന്ദയുടെ മൃദദേഹം കണ്ടെത്തി

ഇന്നലെ വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ആറു വയസുകാരി ദേവനന്ദയുടെ മൃതദേഹം വീടിന് അടുത്തുള്ള ആറ്റിൽ കണ്ടെത്തി. വീട്ടിൽ നിന്നും 500 മീറ്റർ അകലെയുള്ള പുഴയിൽ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ അമ്മ പുഴയിൽ തുണിയലാക്കാൻ പോയ നേരം കുട്ടിയെ വീട്ടിൽ ആക്കിയിട്ടാണ് പോയതെന്നും തിരികെ വരുമ്പോൾ കുട്ടിയെ കാണാനില്ലായിരുന്നുവെന്നുമാണ് അമ്മ ഇന്നലെ പറഞ്ഞത്. രാവിലെ പതിനൊന്നു മണിയോടെയാണ് കാണാതായത്. തുടർന്ന് അന്വേഷണം നടത്തുകയും പോലീസിൽ അറിയിക്കുകയും ചെയ്തിരുന്നു.

പോലീസും ഫയർഫോഴ്‌സും നാട്ടുകാരുമെല്ലാം ചേർന്നു നടത്തിയ തിരച്ചിലിൽ ഇന്നലെ കുട്ടിയെ കാണാൻ സാധിക്കില്ലായിരുന്നു. തുടർന്ന് ഇന്ന് രാവിലെ പ്രത്യേക മുങ്ങൽ വിദഗ്ധ സംഘം നടത്തിയ തിരച്ചിലിനൊടുവിൽ വീടിനു സമീപത്തെ പുഴയിൽ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ കാണാതായ വിവരം അറിഞ്ഞത് മുതൽ ലക്ഷക്കണക്കിന് ആളുകൾ സോഷ്യൽ മീഡിയയിൽ കുട്ടിയെ കണ്ടു കിട്ടുന്നതിനായി ഫോട്ടോകളും പോസ്റ്റുകളുമെല്ലാം പങ്കുവെച്ചിരുന്നു. ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്കും ഒടുവിൽ ഫലമുണ്ടായില്ല. കുട്ടി മരിച്ചുവെന്നുള്ള ദുഃഖകരമായ വാർത്തയാണ് ഏറ്റവും ഒടുവിൽ വന്നത്.

അഭിപ്രായം രേഖപ്പെടുത്തു