ദേവാനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു ആരോപിച്ചു നാട്ടുകാർ: മൃതദേഹം കമഴ്ന്ന നിലയിൽ

കൊല്ലം: വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന ആറു വയസുകാരി ദേവാനന്ദയുടെ മൃതദേഹം ഏതാണ്ട് 20 മണിക്കൂറോളം നടത്തിയ തിരച്ചിലിനൊടുവിലാണ് കിട്ടിയത്. പ്രതീക്ഷകളോടെ ഇന്നലെ മുഴുവൻ പോലീസും ഫയർ ഫോഴ്‌സും നാട്ടുകാരുമെല്ലാം ചേർന്നു തിരച്ചിൽ നടത്തി. എന്നിട്ടും കുട്ടിയെ കണ്ടെത്താനായില്ല. ഒടുവിൽ പോലീസിന്റെ പ്രത്യേക മുങ്ങൽ വിദഗ്ധർ എത്തി പുഴയിൽ പരിശോധന നടത്തുമ്പോൾ ഇത്തിക്കരയാറ്റിൽ നിന്നും രാവിലെ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തുക ആയിരുന്നു.

കുട്ടി ഒരു കരണവെച്ചാലും പുറത്തു പോകാനുള്ള സാഹചര്യമില്ലെന്നു മാതാവും വ്യെക്തമാക്കിയിരുന്നു. വീടിന്റെ അടുത്ത് മറ്റ് വാഹനങ്ങൾ വന്നതുമില്ല. തുണി അലക്കാൻ പോയ കുട്ടിയുടെ മാതാവ് തിരികെ വന്നപ്പോൾ കുട്ടിയെ കാണാതായതിനെ തുടർന്ന് അയല്പക്കത്തും മറ്റും അന്വേഷണം നടത്തുകയും ചെയ്തു. എന്നിട്ടും കാണാഞ്ഞതിൽ പോലീസിൽ വിവരം അറിയിക്കുക ആയിരുന്നു. കുട്ടിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ചു നാട്ടുകാർ രംഗത്തെത്തി. കുട്ടിയെങ്ങിനെ പുഴയരികിൽ എത്തിയെന്നും എന്താണ് ശരിക്കും സംഭവിച്ചതെന്നുമുള്ള കാര്യങ്ങൾ ഇതുവരെ വ്യെക്തമല്ല. പോലീസിന്റെ പ്രത്യേക സംഘം ഇത് സംബന്ധിച്ച് അന്വേഷണം നടത്തി വരികയാണ്.

അഭിപ്രായം രേഖപ്പെടുത്തു