ഡി.വൈ.എഫ്.ഐ പ്രവർത്തകനായ നിഥിന് ശരണ്യയുമായി ശാരീരീരികവുമായും സാമ്പത്തികമായും ബന്ധമുണ്ടായിരുന്നെന്നു തെളിയിക്കുന്ന ചാറ്റുകൾ പുറത്ത്

കണ്ണൂർ: തയ്യിൽ കടപ്പുറത്തു ഒന്നര വയസുള്ള പിഞ്ചുകുഞ്ഞിനെ കരിങ്കൽ കൂനയിൽ എറിഞ്ഞു കൊന്ന കേസിൽ ശരണ്യയുടെ കാമുകൻ നിഥിനും പങ്കുണ്ടെന്നുള്ള കാര്യം പുറത്തു വന്നിരിക്കുകയാണ്. തുടർന്ന് തെളിവുകളുടെ അടിസ്ഥാനത്തിൽ നിതിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ആദ്യം നിതിന് കൊലപതകത്തിൽ പങ്കുണ്ടോയെന്ന സംശയം നിലനിന്നിരുന്നു. എന്നാൽ ഇരുവരുമായുള്ള ഫോൺ സംഭാഷണത്തിന്റെയും ചാറ്റുകളുടെയുമെല്ലാം അടിസ്ഥാനത്തിൽ നിഥിനും കേസിൽ പ്രതിയാണെന്നുള്ള കാര്യം തെളിയുകയായിരുന്നു.

കൊലപാതകത്തിൽ നിഥിനും പങ്കുണ്ടെന്ന് ശരണ്യ പോലീസിൽ മൊഴി നൽകിയിരുന്നു. എന്നാൽ കൊലപതകത്തിൽ ഭർത്താവിനെ പ്രതിയാക്കാൻ വേണ്ടി ശരണ്യ കളിച്ച നാടകം ഒടുവിൽ പൊളിയുകയായിരുന്നു. ഭർത്താവിനൊപ്പം ഉറങ്ങി കിടന്ന കുഞ്ഞിനെ ശരണ്യ രാത്രിയിൽ കടൽത്തീരത്തു പോയി എറിഞ്ഞു കൊല്ലുകയായിരുന്നുവെന്ന് അവസാനം തെളിയുകയായിരുന്നു. തന്റെ കുഞ്ഞിനെ കൊല്ലാൻ കാമുകൻ നിഥിനും പ്രേരണ നടത്തിയിട്ടുണ്ടാവുമെന്നു കുട്ടിയുടെ പിതാവായ പ്രണവ് പോലീസിൽ മൊഴിനല്കിയിരുന്നു. കൂടാതെ ശരണ്യയെ നിധിൻ ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തുരുന്നതായും പോലീസ് പറയുന്നു.

ഇരുവരുടെയും വാട്സ് അപ് സന്ദേശങ്ങളും ഫേസ്ബുക്ക് ചാറ്റുകളും ഫോൺ കാളുകളും പോലീസ് പരിശോധിച്ചപ്പോൾ നിർണ്ണായകമായ തെളിവുകൾ ലഭിക്കുകയായിരുന്നു. കുട്ടി ഇല്ലായിരുന്നെങ്കിൽ നിധിൻ ശരണ്യയെ വിവാഹം കഴിക്കുമായിരുന്നു എന്നതടക്കമുള്ള മെസ്സേജുകൾ പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുട്ടി മരിക്കുന്നതിന്റെ തലേ ദിവസം രാത്രിയിൽ നിധിൻ ശരണ്യയുടെ വീട്ടിൽ വന്നത് കണ്ടതായും നാട്ടുകാർ പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. പോലീസ് ചോദ്യം ചെയ്തപ്പോൾ നിധിൻ ഇക്കാര്യം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

അഭിപ്രായം രേഖപ്പെടുത്തു