ദേവനന്ദയുടെ വിയോഗത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഗാധമായ ദുഖം രേഖപ്പെടുത്തി

കണ്ണൂർ : ദേവനന്ദയുടെ വിയോഗത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ അഗാധമായ ദുഖം രേഖപ്പെടുത്തി. ഏവരെയും ഞെട്ടിപ്പിക്കുന്നതാണ് 6 വയസ്സ് മാത്രം പ്രായമുള്ള പെൺകുട്ടിയെ വീട്ടിൽ നിന്ന് പെട്ടെന്ന് കാണാതാവുന്നതും പിന്നീട് മൃതദേഹം കണ്ടെടുത്തതുമായ സംഭവം.

സംഭവം ദുരുഹതകള്‍ ഉയര്‍ത്തുന്നതാണെന്നും അത്യന്തം വേദനാജനകവും നിര്‍ഭാഗ്യകരവുമാണെന്നും കെ സുരേന്ദ്രൻ. എല്ലാ പഴുതുകളും അടച്ചുള്ള ഒരന്വേഷണം ആവിശ്യമാണെന്നും. കുട്ടി മരിക്കാനിടയായ സാഹചര്യത്തെ അന്വേഷിക്കണമെന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.