യുവ മാധ്യമ പ്രവർത്തകനെതിരെ വ്യാജ പ്രചാരണവുമായി പെൺവാണിഭ കേസിലെ പ്രതി രസ്മി നായർ

കൊച്ചി : യുവ ഓൺലൈൻ മാധ്യമ പ്രവർത്തകനായ അർജുൻ സി വനജിനെതിരെ വ്യാജ പ്രചാരണവുമായി. പെൺവാണിഭ കേസിൽ അറസ്റ്റിലായ ചുംബന സമര നായിക രശ്മി നായർ. അർജുൻ സി വനജ് സ്വന്തം മകളെ പീഡിപ്പിച്ചു എന്ന് പറഞ്ഞാണ് ഒരു ഓൺലൈൻ പോർട്ടലിലെ വാർത്ത ഷെയർ ചെയ്തിരിക്കുന്നത്.

അർജുനും ഭാര്യയും ഒരു മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും ചേർത്താണ് വ്യാജ വാർത്ത പ്രചരിപ്പിച്ചിരുന്നത്. 2017 ൽ മലയാളമനോരമ റിപ്പോർട്ട് ചെയ്ത മറ്റൊരു വാർത്തയെ വളച്ചൊടിച്ചാണ് അർജ്ജുന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ ചേർത്ത് വ്യാജ വാർത്ത പ്രചരിപ്പിച്ചിരുന്നത്. രശ്മി നായർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് അർജുൻ വ്യക്തമാക്കി.

വ്യക്തി വൈരാഗ്യത്തിന്റെ പേരിൽ മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വലിച്ചിടുന്നത് അംഗീകരിക്കാനാവില്ലെന്ന് ആളുകൾ പ്രതികരിക്കുന്നു. പെൺകുട്ടികളെ വിറ്റ ഇത്തരക്കാരിൽ നിന്നും ഇതല്ലാതെ വേറെ എന്ത് പ്രതീക്ഷിക്കണമെന്നും ആളുകൾ ചോദിക്കുന്നു